-->
മലപ്പുറം: അരീക്കോട് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. മലപ്പുറം വടശ്ശേരി സ്വദേശി രേഖ (38)യാണ് മരിച്ചത്. അരീക്കോട് വടശ്ശേരിയിലാണ് സംഭവം. ഭർത്താവ് വിപിൻദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും ഇതിനിടെ വിപിൻദാസ് കത്തിയെടുത്ത് രേഖയെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം വിപിൻദാസ് സ്വയം ശരീരത്തിൽ പരിക്കേൽപ്പിക്കുകയും ചെയ്തു. ഇയാളെ മഞ്ചേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.