Saturday, March 14, 2026 Last Updated 39 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Sep 2025 05.01 PM

കൊല്ലത്ത് 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസ്; മുഖ്യ ഏജന്റ്ഹരിത അറസ്റ്റിൽ

uploads/news/2025/09/802500/arrest.gif
photo; representative image

കൊല്ലം: കൊല്ലത്ത് 75 ഗ്രാം എംഡിഎംഎ പിടികൂടി കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. മാങ്ങാട് വില്ലേജില്‍ ശശി മന്ദിരം വീട്ടില്‍ ഷാജി മകള്‍ ഹരിതയാണ്(27) ഇന്നലെ കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്.

ഒമാനില്‍ ഇരുന്ന് എംഡിഎംഎ കച്ചവടത്തിന്റെ മുഖ്യ ഏജന്റ് ആയി പ്രവര്‍ത്തിക്കുകയായിരുന്നു ഹരിത. കഴിഞ്ഞ മാസം 24നാണ് വിപണിയില്‍ അഞ്ച് ലഷം രൂപ വില വരുന്ന 75 ഗ്രാം എംഡിഎംഎ യുമായി പുന്തലത്താഴം സ്വദേശി അഖില്‍ ശശിധരനെ കൊലവെസ്റ്റ് പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തിരുന്നു.

അഖിലിനെ ചോദ്യം ചെയ്തതില്‍ കൊല്ലം നഗരത്തിലെ എംഡിഎംഎ വിതരണത്തിന്റെ മുഖ്യ ശൃംഖല ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് മനസ്സിലാക്കിയ സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍ ഐപിഎസ് കൊല്ലം എസിപി എസ്. ഷെരീഫിന്റെ നേതൃത്വത്തില്‍ ഉള്ള പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നല്‍കുകയായിരുന്നു .

Ads by Google
Ads by Google
LATEST NEWS
TRENDING NOW