-->
നവ്യ നായരുടെ റീല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നു. ‘കുപ്പിവള കിലുകിലെ കിലുങ്ങണല്ലോ’ എന്ന ഗാനത്തിനൊപ്പമുളള ഭാവാത്മകമായ നൃത്തത്തിന്റെ വീഡിയോയാണ് ശ്രദ്ധനേടുന്നത്.
കുപ്പിവള ഇട്ട് നാടന്‍ വേഷത്തില്‍ ഫ്‌ളൈറ്റില്‍ ഇരുന്നാണ് നവ്യ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വലിയ ജനശ്രദ്ധയാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ക്യൂട്ട്, സൂപ്പര്‍, അടിപൊളി എന്നിങ്ങനെ നൃത്തത്തെ അഭിനന്ദിച്ചുകൊണ്ടുളള നിരവധി കമന്റുകള്‍ വീഡിയോയ്ക്ക് താഴെ കാണാം.
എന്നാല്‍ മുല്ലപ്പൂ പിഴയുമായി ബന്ധപ്പെട്ട രസകരമായ കമന്റുകളാണ് കൂടുതലും. ഓസ്‌ട്രേലിയന്‍ കസ്റ്റംസിന്റെ ഫൈന്‍ അല്ലെ വിരുന്ന് വന്നത് ചേച്ചി എന്നാണ് തമാശ രൂപേണ നവ്യയുടെ അനിയന്‍ കമന്റിലൂടെ ചോദിച്ചിരിക്കുനന്ത്. അതെ അതെ ഫൈന്‍ അടിക്കുന്നതിന് മുമപ് ആയിരുന്നല്ലോ. പിന്നെ ഫുള്‍ നെഞ്ചത്തടിയും കരച്ചിലും എന്നാണ് നവ്യ മറുപടി നല്‍കിയത്. ദേ ലക്ഷങ്ങള്‍ വിലയുളള മല്ലപ്പൂ പിന്നെയും, കുപ്പിവളയ്ക്ക് ഫൈന്‍ ഇല്ലല്ലോ അല്ലേ, മുല്ലപ്പൂവിന്റെ സങ്കടം ഇങ്ങനെയെങ്കിലും മാറട്ടെ എന്നിങ്ങനെയാണ് മറ്റുചില കമന്റുകള്‍.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു മുല്ലപ്പൂവ് കയ്യില്‍ വെച്ചതിന് നവ്യ നായര്‍ക്ക് ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ രാജ്യാന്തര വിമാനത്താവളം പിഴ ചുമത്തിയത. 15 സെന്റീമീറ്റര്‍ നീളമുളള മുല്ലപ്പുവിന് ഒന്നേകാല്‍ ലക്ഷത്തോളം രൂപയായിരുന്നു പിഴ. വിക്‌ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം.