Friday, March 13, 2026 Last Updated 8 Min 57 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Sep 2025 02.17 PM

ഞങ്ങളുടെ ജീവിതത്തിലെ മികച്ച അധ്യായം ആരംഭിക്കാനുളള യാത്രയിലാണ്; അമ്മയാകാനൊരുങ്ങി കത്രീന കൈഫ്‌

katrina-kaif-
photo-www.instagram.com/katrinakaif/

അമ്മയാകാന്‍ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ച് ബോളിവുഡ് താരം കത്രീന കൈഫ്. ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്. നിറവയറുമായി ഭര്‍ത്താവ് വിക്കി കൗശലിനൊപ്പം നില്‍ക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ ഇരുവരും ചേര്‍ന്നു പിടിച്ചു നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണടാണ് ഈ സന്തോഷവാര്‍ത്ത പുറത്തുവിട്ടത്. മാസങ്ങളായി കത്രീന പൊതുവേദികളില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.

‘സന്തോഷവും കൃതജ്ഞതയും നിറഞ്ഞ ഹൃദയത്തോടെ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച അധ്യായം ആരംഭിക്കാനുളള യാത്രയിലാണ് ’എന്നായിരുന്നു ചിത്രത്തിനൊപ്പം താരം കുറിച്ചത്. വളരെ വേഗം കത്രീന കൈഫിന്റെ പോസ്റ്റ് വൈറലായി. ആരാധകരും സെലബ്രിറ്റികളുമുള്‍പ്പെടെ നിരവധിപ്പേരാണ് താരത്തിന് ആശംസകളറിയിച്ചെത്തുന്നത്. കത്രീന ഗര്‍ഭിണിയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇക്കാര്യം താരം ഔദ്യോഗികമായി സ്ഥിരീകരിച്ചിരന്നില്ല.

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് വിക്കി കൗശലും കത്രീനാ കെഫും 2021 ഡിസംബറില്‍ വിവാഹിതരായത്. തീര്‍ത്തും സ്വകാര്യമായാണ് വിവാഹ ചടങ്ങുകള്‍ നടത്തിയത്. . അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത് .

Ads by Google
Tuesday 23 Sep 2025 02.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW