Friday, March 13, 2026 Last Updated 12 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Sep 2025 10.19 AM

കുട്ടികളിലെ അമിത സ്മാര്‍ട്‌ഫോണ്‍ ഉപയോഗം ആത്മഹത്യ ചിന്തകള്‍ക്ക് പ്രേരണയായേക്കും: മുന്നറിയിപ്പ് നല്‍കി വിദഗ്ധര്‍

smartphone, use, dangers, kids

കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ നല്‍കരുതെന്ന് വിദഗ്ധര്‍ പറയാറുണ്ട്. എങ്കിലും തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ പല മാതാപിതാക്കളും കുട്ടികളെ സന്തോഷിപ്പിക്കാന്‍ ഫോണ്‍ നല്‍കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ കുട്ടികള്‍ക്കു വിനോദത്തിനായി സ്മാര്‍ട്‌ഫോണുകള്‍ നല്‍കുന്നതിന് പിന്നിലെ അപകടങ്ങളെ കുറിച്ചുള്ള ആശങ്കകള്‍ ഗുരുതരമാണെന്ന് തെളിയിക്കുകയാണ് അടുത്തിടെ പുറത്ത് വന്ന ഒരു പഠനം.

വളരെ ചെറുപ്രായത്തില്‍ കുട്ടികള്‍ സ്മാര്‍ട്‌ഫോണുകള്‍ ഉപയോഗിക്കുന്നത് അവരില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാമെന്നു പഠനം മുന്നറിയിപ്പ് നല്‍കുന്നു. ഒരു ലക്ഷത്തിലധികം കുട്ടികളെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ജേണല്‍ ഓഫ് ഹ്യൂമന്‍ ഡവലപ്‌മെന്റ് ആന്‍ഡ് കേപ്പബിലിറ്റീസിലാണ് പ്രസിദ്ധീകരിച്ചത്. അഞ്ചോ ആറോ വയസ്സുള്ളപ്പോള്‍ സ്മാര്‍ട്‌ഫോണുകള്‍ ഉപയോഗിച്ച് തുടങ്ങിയ കുട്ടികളില്‍ 31 ശതമാനത്തിനും പില്‍ക്കാലത്ത് ആത്മഹത്യ ചിന്തകള്‍ ഉണ്ടായതായി പഠനം ചൂണ്ടിക്കാട്ടുന്നു. 14 വയസ്സ് വരെ കുട്ടികള്‍ക്ക് സ്മാര്‍ട് ഫോണുകള്‍ നല്‍കുകയേ ചെയ്യരുതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ താര ത്യാഗരാജന്‍ പറയുന്നു.

കുട്ടികളില്‍ അമിത ദേഷ്യം,വിരക്തി, മായക്കാഴ്ചകള്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും സ്മാര്‍ട് ഫോണ്‍ കാരണമാകുമെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു. 14 വയസ്സിന് ശേഷം സ്മാര്‍ട്‌ഫോണ്‍ നല്‍കിയാലും ഇന്റര്‍നെറ്റ് എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കണം എന്നതിനെ കുറിച്ചും, സുരക്ഷിതമല്ലാത്ത ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ ഭവിഷ്യത്തുകളെ കുറിച്ചും മാതാപിതാക്കള്‍ കുട്ടികളെ ബോധവത്ക്കരിക്കേണ്ടതാണെന്നും പഠന റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW