Thursday, March 12, 2026 Last Updated 16 Min 20 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Sep 2025 10.14 AM

കൊല്‍ക്കത്തയില്‍ കനത്ത മഴയില്‍ അഞ്ചുമരണം ; നഗരത്തില്‍ വലിയ വെള്ളക്കെട്ട്, വീടുകള്‍ മുങ്ങി

uploads/news/2025/09/802258/flood.gif

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലും സമീപ പ്രദേശങ്ങളിലും രാത്രിയില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് അഞ്ചു മരണം. വെള്ളക്കെട്ട് കാരണം ഗതാഗതവും സബര്‍ബന്‍ റെയില്‍, മെട്രോ സര്‍വീസുകളും തടസ്സപ്പെട്ടു. പ്രദേശങ്ങളാണിവ. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ പലയിടത്തും വീടുകളില്‍ വെള്ളം കയറി നാശനഷ്ടങ്ങളുണ്ടായി.

ബെനിയപുക്കൂര്‍, കാളികാപൂര്‍, നേതാജി നഗര്‍, ഗാരിയഹാട്ട്, എക്ബാല്‍പൂര്‍ എന്നിവിടങ്ങളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. നിരവധി സ്‌കൂളുകള്‍ക്ക് അവധി നല്‍കി. നഗരത്തിന്റെ തെക്ക്-കിഴക്കന്‍ ഭാഗങ്ങളിലാണ് മഴയുടെ തീവ്രത കൂടുതല്‍ അനുഭവപ്പെട്ടത്. കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കണക്കുകള്‍ പ്രകാരം, ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഗാരിയ കമദഹാരിയില്‍ 332 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തി.

ജോധ്പൂര്‍ പാര്‍ക്കില്‍ 285 മില്ലീമീറ്റര്‍, കാളീഘട്ടില്‍ 280 മില്ലീമീറ്റര്‍, ടോപ്‌സിയയില്‍ 275 മില്ലീമീറ്റര്‍, ബാലിഗഞ്ചില്‍ 264 മില്ലീമീറ്റര്‍ എന്നിങ്ങനെയാണ് മഴ രേഖപ്പെടുത്തിയത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് കനത്ത മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൂടുതല്‍ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി നഗരം തയ്യാറെടുക്കുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW