Wednesday, March 11, 2026 Last Updated 10 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Sep 2025 10.07 AM

ബിജെപി കൗണ്‍സിലര്‍ അനിലിന്റെ ആത്മഹത്യ: കന്റോണ്‍മെന്റ് എസിപി അന്വേഷണം നടത്തും

uploads/news/2025/09/802254/anilkumar.gif

തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ അനില്‍കുമാറിന്റെ ആത്മഹത്യ കന്റോണ്‍മെന്റ് എസിപി അന്വേഷണം നടത്തും. പരമാവധി വേഗത്തില്‍ അന്വേഷണം നടത്താനാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ടീമിനെ എസിപിയ്ക്ക് തന്നെ നിശ്ചയിക്കാം.

മൊഴികള്‍ പരമാവധി വേഗത്തില്‍ എടുക്കണം. അനിലിന്റെ ആത്മഹത്യ നടന്ന ദിവസങ്ങള്‍ക്കുള്ളില്‍ തന്നെയാണ് അന്വേഷണത്തിന് ടീമിനെ വെച്ചിരിക്കുന്നത്. ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ടീമിന് കൈമാറാന്‍ പൂജപ്പുര പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അനിലിന്റെ ആത്മഹത്യകുറിപ്പിനെ കേന്ദ്രമാക്കി അന്വേഷണം നടത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ശനിയാഴ്ച രാവിലെയായിരുന്നു ബിജെപി ജനറല്‍ സെക്രട്ടറി കൂടിയായ അനിലിനെ തിരുമലയിലെ ഓഫീസ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

അനില്‍ അധ്യക്ഷനായ വലിയശാല ഫാം ടൂര്‍ സഹകരണസംഘത്തിന് ആറുകോടിയോളം രൂപയുടെ ബാധ്യതയുണ്ടായിരുന്നു. സഹകരണസംഘ ത്തിന്റെ സാമ്പത്തീക ഇടപാടുകളിലേക്കും അന്വേഷണം നീങ്ങാന്‍ സാധ്യതയുണ്ട്.

Ads by Google
Ads by Google
TRENDING NOW