Thursday, March 12, 2026 Last Updated 2 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Sep 2025 09.07 AM

ഇന്ത്യാ - അമേരിക്ക സഹകരണം വീണ്ടും ; വിദേശകാര്യമന്ത്രിയും സ്റ്റേറ്റ് സെക്രട്ടറിയും കൂടിക്കാഴ്ച നടത്തി

uploads/news/2025/09/802245/india-us.gif

ന്യൂയോര്‍ക്ക്: താരിഫില്‍ തട്ടി ഉലഞ്ഞുപോയ ഇന്ത്യാ അമേരിക്ക സഹകരണം ശക്തമാക്കാന്‍ ചര്‍ച്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും. വ്യാപാരം, പ്രതിരോധം, ഊര്‍ജ്ജം, ഫാര്‍മസ്യൂട്ടിക്കല്‍സ്, ക്രിട്ടിക്കല്‍ മിനറല്‍സ് തുടങ്ങിയ പ്രധാന മേഖലകളിലെ സഹകരണമാണ് ഇരുവരും ചര്‍ച്ച ചെയ്തത്.

യുഎന്‍ പൊതുസഭയുടെ 80ാമത് സമ്മേളനത്തിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച ഇരു രാജ്യങ്ങള്‍ക്കും 'സമൃദ്ധി വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിവിധ വശങ്ങളിലാണ് ചര്‍ച്ച ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് റൂബിയോ എക്‌സില്‍ ഇട്ട പോസ്റ്റില്‍ വ്യക്തമാക്കുന്നു. ഇന്ത്യയുടെ പ്രാധാന്യം തിരിച്ചറിയുന്നതായും പരസ്പര താല്‍പ്പര്യമുള്ള പ്രധാന മേഖലകളില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ സഹകരണത്തെ സ്വാഗതം ചെയ്യുന്നതായും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

നേരത്തെ, തിങ്കളാഴ്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയെ അദ്ദേഹം ക്രിയാത്മകമെന്ന് വിശേഷിപ്പിക്കുകയും, തുടര്‍ച്ചയായ ബന്ധത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. 'ഇന്ന് രാവിലെ ന്യൂയോര്‍ക്കില്‍ വെച്ച് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയെ കണ്ടതില്‍ സന്തോഷമുണ്ട്. നമ്മുടെ സംഭാഷണം ഉഭയകക്ഷി, അന്താരാഷ്ട്ര വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു.

മുന്‍ഗണനാ മേഖലകളില്‍ പുരോഗതി നേടുന്നതിന് തുടര്‍ച്ചയായ ഇടപെടലിന്റെ പ്രാധാന്യം ഇരുവരും അംഗീകരിച്ചു. ഞങ്ങള്‍ ബന്ധത്തില്‍ തുടരുമെന്ന് എക്‌സില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രിയും വ്യക്തമാക്കി. റഷ്യന്‍ എണ്ണ വാങ്ങിയതിന്റെ പേരില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ രൂക്ഷമായ ശേഷം നടന്ന ഇവരുടെ ആദ്യ കൂടിക്കാഴ്ചയാണിത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW