Saturday, March 14, 2026 Last Updated 22 Min 39 Sec ago English Edition
Todays E paper
Ads by Google
Saturday 13 Sep 2025 10.02 AM

താരിഫ് ഇന്ത്യയുമായുള്ള സൗഹൃദത്തില്‍ വിള്ളല്‍ വീഴ്ത്തി ; റഷ്യാ ബന്ധം തുടരുന്നതിനാല്‍ തീരുവ ഒഴിവാക്കാനാകില്ല

uploads/news/2025/09/800570/donald-trump.jpg

ന്യൂഡല്‍ഹി: ഇന്ത്യ അമേരിക്കയുടെ ഏറ്റവും അടുത്ത സുഹൃത്താണെന്ന് ആവര്‍ത്തിച്ചാര്‍ത്തിച്ച് വ്യക്തമാക്കുന്ന ഡൊണാള്‍ഡ് ട്രംപ് ഇതാദ്യമായി ഇന്ത്യാ അമേരിക്ക ബന്ധത്തില്‍ തീരവു വിള്ളലുണ്ടാക്കിയെന്ന് സമ്മതിച്ചു. ഇന്ത്യയുമായുള്ള ബന്ധം താറുമാറാക്കുന്ന ഒരു നടപടി സ്വീകരിക്കുക എന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമായിരുന്നില്ലെന്ന് ട്രംപ് പറഞ്ഞു. ഫോക്സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് പ്രതികരണം.

അതേസമയം റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരുന്നതിനാല്‍ തീരുവ ഒഴിവാക്കാനാകില്ലെന്നും റഷ്യയുമായുള്ള വ്യാപാരബന്ധം തടയുക എന്നത് ഇന്ത്യാ അമേരിക്ക ബന്ധത്തേക്കാള്‍ വളരെ പ്രധാനമായിരുന്നുവെന്നും പറഞ്ഞു. റഷ്യയ്ക്കും എതിരായ നടപടികള്‍ കര്‍ശനമായി താന്‍ തുടരുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. റഷ്യ-യുക്രൈന്‍ സംഘര്‍ഷം യൂറോപ്പിനെ ബാധിക്കുന്ന ഒരു പ്രശ്നമാണ്.

ഇക്കാര്യത്തില്‍ യൂറോപ്പ് കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യയ്ക്കും ചൈനയ്ക്കും മേല്‍ 100 ശതമാനം തീരുവ ചുമത്താന്‍ ഡോണള്‍ഡ് ട്രംപ് യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടിരുന്നു. യുക്രെയ്ന്‍ യുദ്ധം അവസാനിക്കുന്നതു വരെ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന ഇരുരാജ്യങ്ങള്‍ക്കുമെതിരെ ഉയര്‍ന്ന തീരുവകള്‍ ചുമത്തണമെന്ന് ജി 7 രാജ്യങ്ങളോടും ആവശ്യപ്പെട്ടിരുന്നു. ഇന്ന് നടക്കുന്ന ജി-7 ധനമന്ത്രിമാരുടെ യോഗം അമേരിക്ക മുന്നോട്ടുവച്ച നിര്‍ദ്ദേശം ചര്‍ച്ച ചെയ്യും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW