-->
ന്യൂഡല്‍ഹി: അപകീര്‍ത്തി കുറ്റകരമല്ലാതാക്കാനുള്ള സമയം അതിക്രമിച്ചുവെന്ന് സുപ്രീംകോടതി. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിരമിച്ച അധ്യാപിത അമിത സിങ് ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ 'ദി വയറി'നെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. അപകീര്‍ത്തി കുറ്റകരമല്ലാതാക്കുന്നതിനെ അനുകൂലിച്ചാണ് സുപ്രീംകോടതിയുടെ ജസ്റ്റിസ് എം എം സുന്ദരേഷും ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മയും അടങ്ങുന്ന രണ്ട് അംഗ ബെഞ്ചിന്റെ പരാമര്‍ശം. ന്യൂസ് പോര്‍ട്ടലിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയുടെ നിരീക്ഷണത്തോട് യോജിച്ചു.
2016ല്‍ ന്യൂസ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനവുമായി ബന്ധപ്പെട്ടാണ് കേസ്. വയറില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിഘടനവാദത്തിന്റേയും ഭീകരതയുടേയും ഗുഹ എന്ന് പരാമര്‍ശിച്ചതിനെരെയാണ് അധ്യാപിക അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. സ്ഥാപനത്തിനും റിപ്പോര്‍ട്ടര്‍ക്കുമെതിരെ അമിത സിങ് ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു.