Saturday, March 21, 2026 Last Updated 2 Min 29 Sec ago English Edition
Todays E paper
Ads by Google
Monday 22 Sep 2025 04.28 PM

കാണാതായിട്ട് 2 ദിവസം, പൊലീസ് അന്വേഷണത്തിൽ തിരുവനന്തപുരത്ത് യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

in

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആശുപത്രി സ്റ്റാഫിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി അലിഷ ഗണേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 28 വയസ്സായിരുന്നു. തിരുവനന്തപുരം ശാസ്തമംഗലം എസ്. പി വെൽ ഫോർട്ട് ആശുപത്രിയിലെ ഓഫീസ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു യുവതി. രണ്ട് ദിവസമായി യുവതിയെ സംബന്ധിച്ച് യാതൊരു വിവരവുമുമില്ലായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകി. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ശാസ്തമംഗലത്തെ താമസസ്ഥലത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW