-->
മൈസൂര്‍: വിവാദങ്ങള്‍ക്കിടെ ദസറ ഉത്സവാഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് ബുക്കര്‍ പുരസ്‌കാര ജേതാവ് ബാനു മുഷ്താഖ്. മൈസൂരിലെ ആരാധനാദേവതയായ ചാമുണ്ഡേശ്വരി ദേവിയുടെയും രാജകുടുംബത്തിന്റെയും വിഗ്രഹത്തില്‍ പുഷ്പങ്ങള്‍ ചാര്‍ത്തികൊണ്ടാണ് മുഷ്താഖ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
ഇത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണെന്ന് മുഷ്താഖ് പറഞ്ഞു. 'ഇത് നാടിന്റെ സംസ്‌കാരത്തിന്റെയും ഐക്യത്തിന്റെയും ഉത്സവമാണ്. ഈ മണ്ണില്‍ ജനിച്ച എല്ലാവര്‍ക്കും ഇതില്‍ അര്‍ഹമായ സ്ഥാനമുണ്ട്.' ബാനു പറഞ്ഞു. പതിനൊന്നുദിവസം നീണ്ടുനില്‍ക്കുന്നതാണ് ദസറ ആഘോഷം. ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉള്‍പ്പടെ നിരവധി മന്ത്രിമാരും പങ്കെടുത്തു. ചടങ്ങിന് മുന്നോടിയായി മുഷ്താഖ് ബാനു, മുഖ്യമന്ത്രിക്കൊപ്പം ക്ഷേത്രം സന്ദര്‍ശിക്കുകയും പ്രാര്‍ഥന നടത്തുകയും ചെയ്തു.