Wednesday, March 11, 2026 Last Updated 2 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 22 Sep 2025 01.03 PM

ഓണാഘോഷത്തെ ആവേശത്തിലാക്കി സംസ്‌കൃതി ഖത്തർ

uploads/news/2025/09/802119/onam-2025.gif

ദോഹ: മലയാളത്തിന്റെ സാംസ്‌കാരിക മുദ്രകളിലൊന്നായ സമത്വദർശനത്തിന്റെ ഓണാഘോഷത്തെ ആവേശത്തിലാക്കി സംസ്കൃതി ഖത്തർ.
കേരളീയ സാംസ്കാരികത്തനിമകളുടെ വൈവിധ്യങ്ങൾ കോർത്തിണക്കിയ കലാവിരുന്നുകളാണ് ഒരുദിനം നീണ്ടുനിന്നസംസ്കൃതിയുടെ 'ഓണോത്സവം-25' വർണ്ണപകിട്ടുകളോടെയും ആഹ്ലാദതിമിർ പ്പുകളോടെയുംഅരങ്ങേറിയത്.മെഗാ അത്തപൂക്കളം,കുട്ടികളും മുതിർന്നവരും പങ്കെടുത്ത വിവിധ ഓണക്കളികളും, സൗഹൃദ മത്സരങ്ങളും പങ്കാളിത്തംകൊണ്ട്ശ്രദ്ധേയമായി.

മെഗാ ഓണസദ്യയിൽ ഖത്തറിലെ ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള കലാ, കായിക, സാംസ്‌കാരിക, ജീവകാരുണ്യ സംഘടനാ പ്രതിനിധികളും, വാണിജ്യ പ്രമുഖരും, മാധ്യമപ്രവർത്തകരുമടക്കം രണ്ടായിരത്തിലേറെ പേർ പങ്കെടുത്തു. റീജൻസി ഹാളിൽ നടന്ന ഓണാഘോഷ പരിപാടിയുടെസാംസ്‌കാരിക സമ്മേളനം രാജ്യസഭ എം .പി എ .എ റഹിം ഉൽഘാടനം ചെയ്തു.കാൽ നൂറ്റുണ്ടായി ഖത്തറിലെ പ്രവാസി മലയാളി സമൂഹത്തിൽ കലാകായിക സാംസ്‌കാരിക സേവനപ്രവർത്തനങ്ങളിൽ മാനവികതയുർത്തിപ്പിടിച്ചുള്ള സംസ്‌കൃതിയുടെ ഇടപെടലുകൾ അഭിമാനകരവും മാതൃകപരവുമാണെന്ന് അദ്ദേഹം അഭിപ്രയപ്പെട്ടു.

സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീർ അധ്യക്ഷതവഹിച്ച ചടങ്ങിൽ ഖത്തർ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡെ ഐ പി എസ് മുഖ്യാഥിതിയായിരുന്നു. നോർക്ക ഡയറക്ടർ സി.വി റപ്പായി, കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ഇ.എം സുധീർ, ഐ.സി സി പ്രസിഡന്റ് എ.പി മണികണ്ഠൻ,സംസ്കൃതി വനിതാവേദി സെക്രട്ടറി ജെസിത ചിന്ദുരാജ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സംസ്‌കൃതി ജനറൽ സെക്രട്ടറി ഷംസീർ അരീകുളം സ്വാഗതവും പ്രോഗ്രം കമ്മിറ്റി കൺവീനർ സാൾട്ട്‌സ് സാമുവൽ നന്ദിയും പറഞ്ഞു. കുട്ടികൾ അവതാരകരായി എത്തിയ പരിപാടിയിൽ തിരുവാതിര,കോൽക്കളി,കേരളീയ വസ്ത്രങ്ങൾ അണിഞ്ഞെത്തിയ കുട്ടികളുടെ ഫാഷൻ ഷോ, സംഘനൃത്യങ്ങൾ, ഓണപ്പാട്ടുകൾ,നൃത്യശില്പങ്ങൾ,ഗാനമേള,ആദിവാസികളുടെ പുരാസ്മൃതികളിലുംപഴംപാട്ടുകളിലുമുള്ള മാവേലിക്കാലത്തെ അനുസ്മരിക്കുന്ന ആദിവാസി നൃത്യങ്ങളും ആസ്വാദകവിസ്മയമായി. സംസ്‌കൃതി കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ,കനൽ മേളം സമിതിയുടെ പഞ്ചാരിമേളം ,കനൽഖത്തർ അവതരിപ്പിച്ച നാടൻ പാട്ടുകളും ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറി.

ഷഫീക്ക്‌ അറക്കൽ

Ads by Google
Ads by Google
TRENDING NOW