Saturday, March 14, 2026 Last Updated 49 Min 49 Sec ago English Edition
Todays E paper
Ads by Google
Monday 22 Sep 2025 12.24 PM

അയ്യോ.. ഓടിക്കോടാ! വെള്ളക്കാരിയെ കണ്ട് ഭയന്നോടി കുട്ടികള്‍, രസകരമായ വീഡിയോ വൈറല്‍

children, foreigner, white, woman, scare

പുറം ലോകവുമായി അധിക ബന്ധമില്ലാതെ തങ്ങളുടെ നാട്ടില്‍ തങ്ങളുടേതായ സംസ്‌കാരത്തിലും ജീവിതരീതിയിലും ഒതുങ്ങിപ്പോകുന്ന നിരവധിപേരുണ്ട്. ഒരുപക്ഷേ പുറം രാജ്യങ്ങളില്‍ നിന്ന് ആളുകള്‍ ഇവിടേക്ക് എത്തിച്ചേരുമ്പോള്‍ മാത്രമായിരിക്കും തങ്ങളുടെ നാടിനും അപ്പുറം ഒരു ലോകവും മനുഷ്യരുമുണ്ടെന്ന് അവര്‍ തിരിച്ചറിയുന്നത്. ഏതായാലും ഇത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ഒരു വെളുത്ത വംശജയെ കണ്ട കുട്ടികള്‍ ഭയന്ന് കരഞ്ഞ് കൊണ്ട് ഓടുന്ന ദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്.

ലാവോയിലെ ഒരു പ്രാദേശിക സ്‌കൂളില്‍ നിന്നുള്ള വീഡിയോയായിരുന്നു അത്. ഒരു വെള്ളക്കാരിയായ സ്ത്രീയെ കണ്ട് ഒരു സ്‌കൂളിലെ കുട്ടികള്‍ കരഞ്ഞ് കൊണ്ട് പരക്കം പായുന്നത് വീഡിയോയില്‍ കാണാം. കുട്ടികളെ പ്രതികരണം കണ്ട് യുവതി ആദ്യം ഒന്ന് അമ്പരക്കുകയും പിന്നാലെ ചിരിച്ച് കൊണ്ട് കുട്ടികളുടെ പുറകെ പോകുന്നതും വീഡിയോയില്‍ കാണാം. തന്റെ വെളുത്ത നിറമാണ് കുട്ടികളെ ഭയപ്പെടുത്തിയതതെന്ന് യുവതി വീഡിയോയില്‍ പറയുന്നതും കേള്‍ക്കാം.

വീഡിയോയുടെ തുടക്കത്തില്‍ യുവതി ഒരു െ്രെപമറി സ്‌കീകളിലേക്ക് കയറാന്‍ തുടങ്ങുന്നതാണ് കാണുന്നത്. കുട്ടികള്‍ സ്‌കൂളിലൂടെ പരക്കം പായുന്നത് വീഡിയോയില്‍ കാണാം. ചിലര്‍ മേശയ്ക്കും ബഞ്ചുകള്‍ക്കും ഇടയില്‍ ഓളിച്ചിരിക്കാന്‍ പാടുപെടുന്നു. മറ്റ് ചിലര്‍ ചെരുപ്പ് കൈയിലെടുത്ത് കരഞ്ഞ് കൊണ്ട് ഓടുന്നതും വീഡിയോല്‍ കാണാം. വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

അവര്‍ക്ക് നമ്മളെ പേടിയാണോ? ഇവിടെ അധികം വിനോദ സഞ്ചാരികള്‍ വരാറില്ലേ. കുട്ടികള്‍ ഓടിപ്പോകുകയാണ്. ഒരു കുട്ടി കരയുന്നു. ഈ കുട്ടികള്‍ മിടുക്കരാണ്. വെള്ളക്കാര്‍ എന്താണ് ചെയ്യുന്നതെന്ന് അവര്‍ക്കറിയാം, നിങ്ങള്‍ക്കറിയാമോ? യുവതി വീഡിയോയില്‍ ചോദിക്കുന്നു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കുറിപ്പുകളുമായെത്തിയത്. ചിലര്‍ ഇന്‍ഫ്‌ലുവന്‍സര്‍മാരാണ് പ്രശ്‌നമെന്ന് എഴുതി. വിളറി വെളുത്തവരെ മരിച്ചവരായോ ദുരാത്മാക്കളായോ ആണ് പല സമൂഹങ്ങളും കാണുന്നതെന്നായിരുന്നു ചിലരുടെ അഭിപ്രായം.

Ads by Google
Monday 22 Sep 2025 12.24 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW