Friday, March 13, 2026 Last Updated 27 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 22 Sep 2025 11.26 AM

ഹാപ്പി ബര്‍ത്ത് ഡേ അമ്മ; പിറന്നാള്‍ ആഘോഷത്തില്‍ നിന്നുളള ചിത്രം പങ്കുവെച്ച് കരീന, വളരെ നന്ദിയുളളവളാണെന്ന് താരം

kareena-kapoor
photo-www.instagram.com/kareenakapoorkhan/

സെപ്റ്റംബര്‍ 2 1നായിരുന്നു ബോളിവുഡ് താരം കരീന കപൂര്‍ തന്റെ 45 ാം ജന്മദിനം ആഘോഷിച്ചത്. ഇപ്പോഴിതാ തനിക്ക് ആശംസകളറിയിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചെത്തിയിരിക്കുകയാണ് നടി. ‘ഹാപ്പി ബര്‍ത്ത്‌ഡേ അമ്മ ’എന്നെഴുതിയ ബലൂണില്‍ സ്‌നേഹപൂര്‍വ്വം ചുംബിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചുകൊണ്ടായിരുന്നു താരം നന്ദി അറിയിച്ചത്.

‘എല്ലാ സ്‌നേഹവും അനുഭവപ്പെട്ടു, വളരെ നന്ദിയുളളവളാണ്. എനിക്ക് ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി.. ഞാന്‍ നിങ്ങളെയെല്ലാം സ്‌നേഹിക്കുന്നു. ഇന്ന് എന്റെ ആണ്‍കുട്ടികളോടൊപ്പം തിരക്കിലാണ്’ എന്നായിരുന്നു ചിത്രത്തിനൊപ്പം കരീന കുറിച്ചത്. ഇളം നീല ഷര്‍ട്ടായിരുന്നു കരീനയുടെ വേഷം. ഒപ്പം മുടി ബണ്‍ സ്‌റ്റൈലില്‍ കെട്ടിയിരുന്നു.

kareena-kapoor

ആരാധകരും സെലിബ്രിറ്റികളുമുള്‍പ്പെടെ നിരവധി പേരായിരുന്നു കരീനയ്ക്ക് ആശംസകളുമായെത്തിയത്. ഏറ്റവും നല്ല സഹോദരി, ഉറ്റ സുഹൃത്ത്, അതിനപ്പുറം എന്റെ ഏറ്റവും വിലയേറിയ സഹോദരിക്ക് ജന്മദിനാശംസകള്‍, ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നു എന്നായിരുന്നു സഹോദരിയും നടിയുമായ കരീഷ്മ കുറിച്ചത്.

റിദ്ധിമ കപൂര്‍ സാഹ്നി, അനന്യ പാണ്ഡേ, സോനം കപൂര്‍, അനില്‍ കപൂര്‍, ഉറ്റ സുഹൃത്ത് അമൃത അറോറ എന്നിവരുള്‍പ്പെടെ നിരവധി പേര്‍ താരത്തിന് ഹൃദയംഗമമായ ജന്മദിനാശംസകള്‍ നേര്‍ന്നിരുന്നു.

Ads by Google
Monday 22 Sep 2025 11.26 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW