-->
ട്രെയിന്‍ യാത്രകളിലെ പല അനുഭവങ്ങളും ആളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇന്ത്യന്‍ റെയില്‍വെയുടെ ടിക്കറ്റ് ചെക്കറില്‍ നിന്നുണ്ടായ ഒരു വിചിത്ര അനുഭവമാണ് ഒരു യുവതി റെഡ്ഡിറ്റിലൂടെ പങ്കുവച്ചിരിക്കുന്നത്. ' ആദ്യം ടിക്കറ്റ് ചെക്കര്‍ എന്റെ ടിക്കറ്റ് പരിശോധിച്ചു, പിന്നീട് എന്റെ ഇന്‍സ്റ്റാഗ്രാമും LOL' എന്ന തലക്കെട്ടിലുള്ള റെഡ്ഡിറ്റ് പോസ്റ്റിലാണ് യുവതി തന്റെ അനുഭവം പങ്കുവെച്ചത്.
'ഞാന്‍ അടുത്തിടെ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു, പെട്ടെന്ന് എന്റെ കോച്ചിലെ ടിക്കറ്റ് പരിശോധിച്ച ടിസി എങ്ങനെയോ എന്നെ ഇന്‍സ്റ്റാഗ്രാമില്‍ കണ്ടെത്തി ഫോളോ റിക്വസ്റ്റ് അയച്ചു,' യുവതി പോസ്റ്റില്‍ പറയുന്നു. ടിടിഇയുടെ ഈ പെരുമാറ്റം ഭയപ്പെടുത്തിയെന്നും റെയില്‍വേ ഉദ്യോഗസ്ഥന് അവരുടെ ഇന്‍സ്റ്റാഗ്രാം ഐഡി എങ്ങനെ ആക്‌സസ് ചെയ്യാന്‍ കഴിയുമെന്ന് ആലോചിച്ചുവെന്നും ആ യുവതി പറയുന്നു. 'റിസര്‍വേഷന്‍ ചാര്‍ട്ടില്‍ നിന്നാണ് അദ്ദേഹത്തിന് എന്റെ പേര് ലഭിച്ചത് എന്ന് ഞാന്‍ കരുതുന്നു. സത്യം പറഞ്ഞാല്‍, അല്‍പ്പം ഭയം തോന്നി, കാരണം യാത്രക്കാര്‍ യാത്രയ്ക്കായി നല്‍കുന്ന സ്വകാര്യ വിവരങ്ങളാണിവ,' പോസ്റ്റില്‍ പറയുന്നു.
പോസ്റ്റ് വൈറലായതോടെ നിരവധിപേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. യാതൊരു കാരണവശാലും റിക്വസ്റ്റ് അക്‌സപ്പറ്റ് ചെയ്യരുതെന്ന് ചിലര്‍ പറഞ്ഞു. ' ദയവായി സ്വീകരിക്കരുത്!! ഇത് വെറും വിചിത്രമായ പെരുമാറ്റമാണ്. നിങ്ങള്‍ റിക്വസ്റ്റ് അക്‌സപ്പറ്റ് ചെയ്താല്‍ നിങ്ങള്‍ക്ക് തുടര്‍ച്ചയായി ഡിഎം സന്ദേശങ്ങള്‍ ലഭിക്കും,' ഒരു ഉപയോക്താവ് പറഞ്ഞു. 'ഇതുകൊണ്ടാണ് റെയില്‍വേ പ്രവേശന കവാടത്തിനടുത്തുള്ള യാത്രക്കാരുടെ പട്ടിക ഒഴിവാക്കിയത്.
TC checked my ticket and then my Instagram LOL 👀 byu/Active-Parking2365 inindianrailways