Sunday, March 22, 2026 Last Updated 6 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 22 Sep 2025 08.06 AM

മുന്‍ മാനേജരെ മര്‍ദ്ദിച്ച കേസ് : നടന്‍ ഉണ്ണിമുകുന്ദനെതിരേ കോടതി സമന്‍സ് അയച്ചു

uploads/news/2025/09/802029/unnimukundan.jpg

കൊച്ചി: മുന്‍ മാനേജരെ മര്‍ദ്ദിച്ച കേസില്‍ നടന്‍ ഉണ്ണിമുകുന്ദനെതിരേ കോടതി സമന്‍സ് അയച്ചു. കാക്കനാട് കോടതിയാണ് നടന് സമന്‍സ് അയച്ചിരിക്കുന്നത്. ഈ മാസം 27 ന് കോടതിയില്‍ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ കേസെടുത്ത ഇന്‍ഫോപാര്‍ക്ക് പോലീസ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് നടന് സമന്‍സ് അയച്ചിരിക്കുന്നത്.

നേരത്തേ ഈ പ്രശ്‌നം സിനിമാസംഘടനകളില്‍ ഉന്നയിക്കപ്പെടുകയും പറഞ്ഞ് തീര്‍ക്കുകയും ചെയ്തിരുന്നതാണ്. എന്നാല്‍ പരാതിക്കാരന്‍ കേസുമായി മുമ്പോട്ട് പോകുകയായിരുന്നു. കേസില്‍ നേരത്തേ ഉണ്ണിമുകുന്ദനെ പോലീസ് ചോദ്യം ചെയ്തിരുന്നു. പെട്ടെന്ന് ഉണ്ടായ ഒരു കോപത്തില്‍ സംഭവിച്ച വൈകാരിക പ്രകടനമായിരുന്നു അതെന്നും മര്‍ദ്ദനം നടന്നിട്ടില്ലെന്നുമാണ് നടന്‍ പറഞ്ഞത്.

ഇരുവരും തമ്മില്‍ പിടിവലിയുണ്ടായെന്നും ഇതിനിടയിലാണ് കണ്ണാടികള്‍ താഴെവീണ് ഉടഞ്ഞതെന്നും ക്രൂരമര്‍ദ്ദനം ഉണ്ടായില്ലെന്നും കുറ്റപത്രത്തില്‍ പറഞ്ഞു. കഴിഞ്ഞ ജൂണിലായിരുന്നു സംഭവം ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചു എന്ന് ആരോപിച്ച് മൂന്‍ മാനേജര്‍ എന്ന് അവകാശപ്പെട്ട വിപിന്‍ കുമാറാണ് ഇന്‍ഫോ പാര്‍ക്ക് പൊലീസില്‍ പരാതിപ്പെട്ടത്. ഉണ്ണി മുകുന്ദന്റെ സിനിമ പരാജയപ്പെട്ട സാഹചര്യത്തില്‍ മാനേജറായ താന്‍ നരിവേട്ട സിനിമയെ പുകഴ്ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടതാണ് നടനെ പ്രകോപിപിച്ചത് എന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അസഭ്യം പറഞ്ഞ് മര്‍ദിക്കാനുള്ള കാരണം എന്നും പരാതിയില്‍ പറഞ്ഞിരുന്നു.

ഫ്‌ലാറ്റില്‍ വച്ച് മര്‍ദിക്കുകയും നിലത്തിട്ട് ചവിട്ടി എന്നുമാണ് പരാതി. വിപിന്‍ തനിക്കെതിരെ നല്‍കിയ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ വ്യാജം എന്നായിരുന്നു നടന്‍ പറഞ്ഞിരുന്നത്. പൊറുക്കാന്‍ പറ്റാത്ത തെറ്റാണ് വിപിന്‍ തന്നോട് ചെയ്തത്. ഇത് ചോദിക്കാന്‍ പോയപ്പോള്‍ ചൂടായി സംസാരിക്കുന്നതിനിടയില്‍ കൂളിംഗ് ഗ്ലാസ് താന്‍ വലിച്ചെറിഞ്ഞു. വിപിനെ താന്‍ തല്ലിയിട്ടില്ലെന്നും ഉണ്ണിമുകുന്ദന്‍ പ്രതികരിച്ചിരുന്നു.

Ads by Google
Monday 22 Sep 2025 08.06 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW