Thursday, March 19, 2026 Last Updated 1 Min 43 Sec ago English Edition
Todays E paper
Ads by Google
Sunday 21 Sep 2025 04.50 PM

കബഡി മത്സരത്തിനിടെ മൂന്ന് പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു

chhattisgarh

റായ്പൂർ: ഛത്തീസ്ഗഡിലെ കൊണ്ടഗാവിൽ കബഡി മത്സരത്തിനിടെ വൈദ്യുതാഘാതമേറ്റ് മൂന്ന് പേർ മരിച്ചു. മത്സരം കാണാൻ എത്തിയവരാണ് മരിച്ചത്. കബഡി മത്സരത്തിനിടെ കാണികൾക്കുള്ള ടെന്റ് ഹൈടെൻഷൻ വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. സംഭവത്തിൽ നിരവധി പേർക്ക് പൊള്ളലേറ്റു.

ശനിയാഴ്ച രാത്രി ബദരാജ്പൂർ ഡെവലപ്മെന്റ് ബ്ലോക്കിന് കീഴിലുള്ള രാവസ്വാഹി ഗ്രാമത്തിൽ കബഡി മത്സരം നടക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.പെട്ടെന്നുണ്ടായ കൊടുങ്കാറ്റിൽ 11-കെവി വൈദ്യുതി ലൈൻ കളി കാണാൻ വേണ്ടി നിലത്ത് സ്ഥാപിച്ചിരുന്ന ടെന്റിന്റെ ഇരുമ്പ് തൂണിൽ തട്ടുകയും വൈദ്യുതാഘാതമേൽക്കുകയുമായിരുന്നു.

പ്രദേശവാസികളായ ആറ് പേരെ വിശ്രാംപുരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്ന് പേർ തൽക്ഷണം മരിക്കുകയായിരുന്നു. പരുക്കേറ്റവരിൽ മൂന്ന് പേരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അവരെ മെഡിക്കൽ സെന്ററിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW