Wednesday, March 18, 2026 Last Updated 45 Min 37 Sec ago English Edition
Todays E paper
Ads by Google
Saturday 20 Sep 2025 02.46 PM

സ്ത്രീകള്‍ക്കെതിരെ അപവാദ പ്രചാരണത്തിന് തുടക്കം കുറിച്ച ആളാണ് എംവി ഗോവിന്ദന്‍; എന്നെ പഠിപ്പിക്കാന്‍ വരണ്ട; വിഡി സതീശന്‍

m v govindan

കൊച്ചി: സ്ത്രീകള്‍ക്കെതിരായ അപവാദ പ്രചാരണത്തിന് തുടക്കം കുറിച്ച ആളാണ് എംവി ഗോവിന്ദനെന്നും ഇക്കാര്യത്തില്‍ തന്നെ പഠിപ്പിക്കാന്‍ അദ്ദേഹം വരേണ്ടെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആന്തൂരിലെ സാജന്‍ ആത്മഹത്യ ചെയ്തപ്പോള്‍ അവിടുത്തെ നഗരസഭാ ചെയര്‍പേഴ്‌സണെ ഒന്നാം പ്രതിയാക്കാതിരിക്കാന്‍ വേണ്ടി അദ്ദേഹത്തിന്റെ ഭാര്യക്കെതിരെ ദേശാഭിമാനി പത്രത്തില്‍ അപവാദപ്രചാരണം തുടങ്ങിവച്ച ആളാണ് ഗോവിന്ദന്‍. അയാള്‍ സ്ത്രീകള്‍ക്കെതിരായ അപവാദപ്രചാരണത്തെ കുറിച്ച് തന്നെ പഠിപ്പിക്കേണ്ടന്ന് വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസിന് മുന്നില്‍ ഒരാക്ഷേപം വന്നപ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ചെയ്യാത്ത കാര്യമാണ് ചെയ്തത്. സിപിഎം നേതാക്കന്‍മാര്‍ക്കെതിരെ പുറത്തുവന്ന കാര്യം അന്വേഷിക്കേണ്ടത് അവരാണ്്. വിഎസ് അച്യുതാനന്ദന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഒരുവ്യക്തിയുടെ യൂട്യൂബ് ചാനലിലാണ് ആദ്യം ഇക്കാര്യം വന്നത്. കോണ്‍ഗ്രസ് ഹാന്‍ഡിലുകള്‍ അത് പ്രചരിപ്പിച്ചുകാണും. കഴിഞ്ഞ ഒരുമാസമായി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഏകപക്ഷീയമായി ഇത്തരം ആക്ഷേപങ്ങള്‍ വന്നപ്പോള്‍ ഒരു സ്ത്രീ പക്ഷവും മനുഷ്യാവകാശവും കണ്ടില്ല. കെജെ ഷൈന്റെ പരാതിയില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത് നല്ലകാര്യം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW