-->
ഇഡിയുടെ നോട്ടീസ് ഓരോ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും വരാറുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മസാല ബോണ്ട് വഴി പണം സമാഹരിച്ചതിനല്ല, പകരം സമാഹരിച്ച തുക ചെലവഴിച്ചതിലാണ് ഇഡി നോട്ടീസ് വന്നതെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
ഇതിലൂടെ കിഫ്‌ബിയെ അപകീർത്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിനെതിരെ നോട്ടീസ് വരുമ്പോൾ വേട്ടയാടലും സിപിഎമ്മിന് എതിരെ വരുമ്പോൾ അങ്ങനെ അല്ല എന്ന നിലപാടുമാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കോൺഗ്രസാണ് രാഹുൽ മാങ്കൂട്ടത്തിലിനെ ഒളിവിൽ പാർപ്പിക്കുന്നതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. രാഹുലിനെതിരെ പറഞ്ഞ കോൺഗ്രസ് നേതാക്കൾക്ക് എതിരെയും സൈബർ ആക്രമണം നടത്തുകയാണ്. കൂടുതൽ പരാതികൾ വരാനുണ്ടെന്ന് രമേശ് ചെന്നിത്തലയും രാജ്മോഹൻ ഉണ്ണിത്താനും പറഞ്ഞിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ വരാതിരിക്കാനാണ് ഇപ്പോഴുള്ള ഇരയെ ആക്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.