-->
ന്യൂഡല്‍ഹി : ഡല്‍ഹി സർവകലാശാല വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എബിവിപിക്ക് വിജയം. കോൺഗ്രസിന്റെ് വിദ്യാർത്ഥി സംഘടനയായ എൻഎസ്‌യുഐയെ പരാജയപ്പെടുത്തിയാണ് ആർഎസ്എസ് അനുകൂല വിദ്യാർത്ഥി സംഘടനയായ എബിവിപി നേട്ടം.
എബിവിപിയുടെ ആര്യൻ മൻ 16000 വോട്ട് ഭൂരിപക്ഷത്തിനാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് ജയിച്ചത്. വോട്ടെണ്ണല്‍ 16 റൗണ്ട് പൂര്‍ത്തിയാക്കിയപ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ എബിവിപിയുടെ ആര്യന്‍ മാന്‍ ബഹുദൂരം മുന്നിലാണ്. ആര്യന്‍ 21,8854 വോട്ടുകള്‍ സ്വന്തമാക്കിയപ്പോള്‍ എന്‍എസ്‌യുഐയുടെ ജോസ്ലിന്‍ നന്ദിത ചൗധരിക്ക് 9,973 വോട്ടുകള്‍ മാത്രമാണുള്ളത്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ എന്‍എസ്‌യുഐയുടെ രാഹുല്‍ ഝാന്‍സ്ല 22,770 വോട്ടുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. എബിവിപിയുടെ ഗോവിന്ദ് തന്‍വാറി16,013 വോട്ടുകളാണ് ലഭിച്ചിട്ടുള്ളത്. സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും എബിവിപി സ്ഥാനാര്‍ഥികള്‍ മുന്നിലാണ്.