-->
നടന്‍ റോബോ ശങ്കറിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടിയിരിക്കുകയാണ് തമിഴ് സിനിമാ ലോകം. വ്യാഴാഴ്ച ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ കുഴഞ്ഞുവീണ ശങ്കര്‍ രാത്രി ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. മരണവാര്‍ത്ത അറിഞ്ഞതുമുതല്‍ സിനിമാമേഖലയ്ക്കകത്തും പുറത്തുനിന്നുമായി നിരവധിപേരാണ് റോബോ ശങ്കറിന്റെ വീട്ടിലേക്കെത്തിയത്.
താരത്തിന്റെ മരണവാര്‍ത്ത അറിഞ്ഞ ഉടനെ നടന്‍ ധനുഷ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. ഇവിടെനിന്നുളള വികാരഭരിതമായ രംഗങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
ധനുഷിനെ കെട്ടിപ്പിടിച്ച് കരയുന്ന റോബോ ശങ്കറിന്റെ മകള്‍ ഇന്ദ്രജയെയാണ് വീഡിയോയില്‍ കാണാനാകുന്നത്. കരച്ചിലടക്കി ,ഒരക്ഷരം ഉരിയാടാനാവാതെ ഇന്ദ്രജയെ ചേര്‍ത്തുപിടിക്കുന്ന ധനുഷിനെയും വീഡിയോയില്‍ കാണാം. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷമാണ് താരം മടങ്ങിയത്.
ധനുഷ് നായകനായ മാരി എന്ന ചിത്രത്തില്‍ സനിക്കിഴമൈ എന്ന ഏറെ ശ്രദ്ധേയമായ വേഷത്തിലാണ് റോബോ ശങ്കറെത്തിയത്. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും ഇതേ കഥാപാത്രത്തെയാണ് റോബോ ശങ്കര്‍ അവതരിപ്പിച്ചത്.
மிட்நைட்னு கூட பாக்காம உடனே போய் ஆறுதல் குடுக்க போய்ட்டாரு மனுஷன்🥺#Rip #RoboShankar 💔 pic.twitter.com/T1NDN70Dhn— Kokki Trolls (@Kokki_Trolls) September 18, 2025