Wednesday, March 11, 2026 Last Updated 0 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 18 Sep 2025 02.48 PM

മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ എസ്.വൈ. ഖുറൈഷി ഖത്തറിലെ ഇന്ത്യൻ സമൂഹവുമായി സംവദിക്കും

uploads/news/2025/09/801533/doha-news.gif

ദോഹ: തെരഞ്ഞെടുപ്പ് കമ്മീഷൻരാജ്യവ്യാപകമായി ബിഹാര്‍ മോഡല്‍ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം (എസ്‌ഐആർ)
നടപ്പാക്കാനൊരുങ്ങുന്നപശ്ചാത്തലത്തിൽമുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ എസ്.വൈ. ഖുറൈഷി ഐ.എ.എസ്. ഖത്തറിലെ ഇന്ത്യൻ സമൂഹവുമായിസംവദിക്കുന്നു.ഒ.ഐ.സി.സി ഇൻകാസ്ഖത്തർ സംഘടി പ്പിക്കുന്നഎസ്.വൈ.ഖുറൈഷിയുമായുള്ള സംവാദസദസ്സ് സെപ്റ്റംബർ 19ന് വെള്ളിയാഴ്ച വൈകിട്ട് 6.30ന് തുമാമ ഒലീവ് ഇന്റർനാഷണൽ സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറീയിച്ചു. ഖുറൈഷിയുടെ

“Democracy's Heartland: Inside the Battle for Power in Asia” എന്ന ഏറ്റവും പുതിയ പുസ്തകത്തിന്റെ വിദേശ പതിപ്പ് ചടങ്ങിൽ പ്രകാശനം ചെയ്യും.പ്രവാസി വോട്ടവകാശവുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങൾക്കൊപ്പം, ഖുറൈഷിയുടെ മുൻപ് പ്രസിദ്ധീകരിച്ച “An Undocumented Wonder: The Making of the Great Indian Election” പുസ്തകമുൾപ്പെടെ രാഷ്ട്രീയവും ജനാധിപത്യവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിൽ അദ്ദേഹംസംസാരിക്കും. ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കളും, പ്രവാസി സംഘടനാ പ്രതിനിധികളും പങ്കാളികളാകുന്ന പരിപാടി മുൻ ഇന്ത്യൻ ചീഫ് ഇലക്ഷൻ കമ്മീഷണർ പങ്കെടുക്കുന്ന ഖത്തറിലെ ആദ്യ പൊതുവേദികൂടിയാണ്.

പ്രവാസി വോട്ടവകശാത്തിന്റെ പ്രാധാന്യവും, അവ സംരക്ഷിക്കുന്നതിനുള്ള നടപടികളും, പ്രവാസികൾക്ക് ലഭ്യമാകുന്ന നിയമപരമായ സാധ്യതകളും പരിപാടിയിൽ വിശദമായി ചര്‍ച്ച ചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു.തുമാമ ഭാരത് ടെയ്സ്റ്റി റെസ്റ്റോറന്റ് പാർട്ടി ഹാളിൽ നടന്നവാർത്താസമ്മേളനത്തിൽ പരിപാടിയുടെ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ജൂട്ടസ് പോൾ, ജനറൽ കൺവീനർ ജീസ് ജോസഫ്,ഒ.ഐ.സി.സി ഇൻകാസ്ഖത്തർ ജനറൽ സെക്രട്ടറി ശ്രീജിത്ത് എസ്. നായർ, ഗ്ലോബൽ കമ്മിറ്റി മെമ്പർ നാസർ വടക്കേക്കാട് എന്നിവർ പങ്കെടുത്തു.

ഷഫീക്ക്‌ അറക്കൽ

Ads by Google
Ads by Google
TRENDING NOW