Wednesday, March 18, 2026 Last Updated 9 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 18 Sep 2025 12.25 PM

ശക്തരായ സ്ത്രീകൾ , ഞങ്ങൾ പരസ്പരം ശാക്തീകരിക്കുന്നു; ഭാവനയ്ക്കൊപ്പമുളള ചിത്രങ്ങളുമായി മന്യ

manya
photo-www.instagram.com/manya_naidu/

ഒരുകാലത്ത് മലയാള സിനിമയില്‍ സജീവമായിരുന്നു മന്യ. സിനിമയുമായി സജീവമല്ലെങ്കിലും ജീവിത വിശേഷങ്ങളെല്ലാം സോഷ്യല്‍മീഡിയയിലൂടെയായി താരം പങ്കിടാറുണ്ട്. വിവാഹത്തോടെയായിരുന്നു മന്യ സിനിമയില്‍ നിന്നും ബ്രേക്കെടുത്തത്. 2008ലായിരുന്നു സത്യ പട്ടേലും മന്യയും വിവാഹിതരായത്.

ഇടയ്ക്ക് വെച്ച് ഇരുവരും വേര്‍പിരിയുകയായിരുന്നു. പിന്നീടാണ് വികാസ് വാജ്പേയി മന്യയുടെ ജീവിതത്തിലേക്ക് വരുന്നത്. വിവാഹ ജീവിതം സന്തോഷകരമായി മുന്നേറുന്നതിനിടയിലായിരുന്നു മകളെത്തിയത്. ഓംഷിക എന്നാണ് മകള്‍ക്ക് പേരിട്ടത്. മകളോടൊപ്പമുള്ള വീഡിയോയും ചിത്രങ്ങളുമെല്ലാം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കിടാറുണ്ട്.

ഇപ്പോഴിതാ പ്രിയ താരം ഭാവനയ്‌ക്കൊപ്പമുളള ചിത്രം പങ്കുവെച്ചിരിക്കുകയാണ് മന്യ. ശക്തരായ സ്ത്രീകള്‍ - ഞങ്ങള്‍ പരസ്പരം ശാക്തീകരിക്കുന്നു. ഞങ്ങളുടെ സുന്ദരിയായ ഭാവനയ്ക്കും ജീനയ്ക്കുമൊപ്പം എന്നാണ്ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് മന്യ കുറിച്ചത്. ചിത്രത്തില്‍ മന്യയുടെ മകളെയും കാണാം. നിരവധിപ്പേരാണ് പോസ്റ്റിനു താഴെ സ്‌നേഹം അറിയിച്ചെത്തുന്നത്.

Ads by Google
Thursday 18 Sep 2025 12.25 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW