-->
കഴിഞ്ഞ ദിവസമായിരുന്നു നടി വീണാ നായരുടെ മുൻ ഭർത്താവ് അമൻ ഭൈമി എന്ന സ്വാതി സുരേഷ് വിവാഹിതനായത്. ശ്രീ മൂകാംബിക ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം നടന്നത്. റീബ റോയി ആണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു.
ആർജെയും നർത്തകനുമാണ് അമൻ. വിവാഹചിത്രങ്ങൾ അമൻ തന്നെയാണ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
അമനും റീബയും ഏറെക്കാലമായി കാത്തിരുന്ന ഒരു ദിവസം, സ്വപ്നങ്ങൾ സഫലമായ ഒരു ദിനം. എക്കാലവും ഈ സ്നേഹം നിലനിൽക്കട്ടെ എന്ന ആശംസിച്ചാണ് ഓരോരുത്തരും എത്തിയത്. ഇപ്പോഴിതാ ആശംസകള്‍ക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് അമന്‍. കൂടുതല്‍ വിവാഹചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അമന്റെ കുറിപ്പ്.
‘പ്രപഞ്ചം ഞങ്ങളുടെ വിധി മന്ത്രിക്കുന്നത് ഒരിക്കൽ അവൾ കേട്ടിടത്ത്, ഞങ്ങൾ എന്നെന്നേക്കുമായി കണ്ടുമുട്ടി - ശ്രീ മൂകാംബിക ദേവിയുടെ ദിവ്യാനുഗ്രഹത്താൽ വിവാഹിതരായി ,നിങ്ങളുടെ എല്ലാ പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി’ എന്നായിരുന്നു അമന്‍ കുറിച്ചത്.
ഏറെക്കാലത്തെ പ്രണയത്തിനുശേഷം 2014ൽ ആയിരുന്നു അമനും വീണയും തമ്മിലുള്ള വിവാഹം. കലോത്സവ വേദികൾ മുതലുള്ള പരിചയം പ്രണയത്തിലും വിവാഹത്തിലും എത്തുകയായിരുന്നു. വീണയും ഭൈമിയും 2025 ഫെബ്രുവരിയിൽ വേർപിരിഞ്ഞു. ഇരുവര്‍ക്കും ഒരു മകനുണ്ട്. മകനുവേണ്ടി മാതാപിതാക്കൾ എന്ന രീതിയിൽ ഇവര്‍ ഒരുമിച്ച് നിക്കാറുണ്ട്.