-->
തിരുവനന്തപുരം: കസ്റ്റഡി മര്‍ദ്ദനത്തില്‍ നിയമസഭയില്‍ നടത്തിയ ആരോപണങ്ങളില്‍ മുഖ്യമന്ത്രിക്ക് മറുപടി നല്‍കാന്‍ ഇന്ന് എ.കെ. ആന്റണി വാര്‍ത്താസമ്മേളനം വിളിച്ചു. പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് എ.കെ. ആന്റണി സ്വന്തമായി വാര്‍ത്താസമ്മേളനത്തിന് എത്തുന്നത്. ഇന്നല നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍ മുഖ്യമന്ത്രിമാരായ എ.കെ. ആന്റണിയുടേയും കെ. കരുണാകരന്റെയും കാലത്ത് ഉണ്ടായ പോലീസ് മര്‍ദ്ദനത്തെക്കുറിച്ച് പറഞ്ഞിരുന്നു.
വൈകിട്ട അഞ്ചുമണിക്ക് കെപിസിസി ആസ്ഥാനത്താണ് എ.കെ. ആന്റണി വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ആരോപണത്തിന് എ.കെ. ആന്റണി മറുപടി പറയുമെന്നാണ് കരുതുന്നത്. 10 വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം തനിച്ച് മാധ്യമങ്ങളെ കാണാനെത്തുന്നത്. 2015 ല്‍ അരുവിക്കര ഉപതെരഞ്ഞെടുപ്പിലാണ് ഏറ്റവും ഒടുവില്‍ വാര്‍ത്താസമ്മേളനം നടത്തിയത്. സര്‍ക്കാരിനെതിരേ നിയമസഭയ്ക്കുള്ളില്‍ എംഎല്‍എ മാരും പുറത്ത് മുതിര്‍ന്ന നേതാക്കളെ കൊണ്ടു ആക്രമിക്കുക എന്ന തന്ത്രമാണ് യുഡിഎഫ് ഒരുക്കുന്നത്. ഇന്നലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ കസ്റ്റഡി മര്‍ദ്ദനങ്ങള്‍ പിണറായി വിശദീകരിച്ചിരുന്നു.
2015 ലെ ശിവഗിരി പോലീസ് അതിക്രമം, മുത്തങ്ങാ വെടിവെയ്പ്പും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിണറായി വിജയന്‍ ഇന്നലെ നിയമസഭയില്‍ പറഞ്ഞിരുന്നു. സംസ്ഥാനത്തെ കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കാടത്തം കാട്ടിയിരുന്ന പോലീസില്‍ നിന്നും ജനമൈത്രി പോലീസിലേക്ക് പോലീസിനെ മാറ്റിയത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്താണെന്നും പറഞ്ഞിരുന്നു. കോവിഡ്, പ്രളയം തുടങ്ങിയ കാലത്ത് സേവനവുമായി ഇറങ്ങിയ പോലീസിനെ ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരില്‍ പഴിക്കരുതെന്നും പറഞ്ഞിരുന്നു.