-->
പിതാവ് ക്‌സതൂരിരാജ സംവിധാനം ചെയ്ത തുള്ളുവതോ ഇളമൈ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ തമിഴ് സിനിമാലോകത്തിന്റെ പ്രിയതാരമായി മാറിയ അഭിനേതാവാണ് ധനുഷ്. വന്‍വിജയമായ ചിത്രങ്ങളും പിന്നീടു വന്ന പരാജയങ്ങളുമൊക്കെ ചിരിച്ച മുഖത്തോടെയാണ് ധനുഷ് നേരിട്ടിട്ടുള്ളത്. എന്നാല്‍ പിന്നീടെത്തിയ പൊല്ലാതവന്‍ എന്ന ചിത്രം ധനുഷിന്റെ കരിയറിലെ ഏറ്റവും മികച്ച വിജയം നല്‍കി. അതോടെ താരത്തിന് പിന്തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
സ്റ്റൈല്‍മന്നന്‍ രജനികാന്തിന്റെ മകള്‍ ഐശ്വര്യയെയാണ് ധനുഷ് വിവാഹം ചെയ്തത്. പ്രണയത്തിലൂടെ ഒന്നായ ഇവര്‍ക്ക് രണ്ടു മക്കളും ജനിച്ചു. എന്നാല്‍ തമിഴ് സിനിമാ ലോകത്ത് ഏറെ ചർച്ചയായി മാറിയ ഒന്നായിരുന്നു ധനുഷും ഐശ്വര്യയും തമ്മിലുള്ള വിവാഹമോചനം. 2022 മുതൽ പിരിഞ്ഞ് താമസിക്കുന്ന ഇരുവരും കഴിഞ്ഞ വർഷമാണ് നിയമപരമായി ബന്ധം വേർപെടുത്തിയത്.
സ്വകാര്യ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും കരിയറില്‍ താരം തിളങ്ങി നില്‍ക്കുകയാണ്. ന്നാം സംവിധാന സംരംഭമായ 'ഇഡ്ലി കടൈ'യുടെ ചിത്രീകരണത്തിന്റെ തിരക്കിലാണ് ധനുഷ്. ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഇഡലി കടൈ. ചിത്രത്തില്‍ നായകനായി വേഷമിടുന്നതും ധനുഷ് തന്നെയാണ്.
ഇപ്പോഴിതാ ചെന്നൈയില്‍ വെച്ചുനടന്ന ‘ഇഡ്ലി കടൈ’യുടെ ഓഡിയോ ലോഞ്ചില്‍ മകൻ ലിംഗയോടൊപ്പം വേദിയില്‍ ചുവടുവെക്കുന്ന ധനുഷിന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. അച്ഛനും മകനും വേദിയില്‍ ഒന്നിച്ച് ചുവടുവെച്ച നിമിഷങ്ങള്‍ ആരാധകരും ഏറ്റെടുത്തിട്ടുണ്ട്. സംഗീതസംവിധായകൻ ജി.വി. പ്രകാശ് കുമാറിനൊപ്പം ധനുഷ് വേദിയിലുള്ള സമയത്താണ് മകന്‍ ലിംഗ വേദിയിലേക്ക് എത്തിയത്. കയറി വന്നയുടന്‍ അച്ഛനുമായി ആലിംഗനം ചെയ്യുകയും പിന്നീട് ‘എൻജാമി തന്ധാനെ’ എന്ന ഗാനത്തിന് ധനുഷും ലിംഗയും ചേർന്ന് ചുവടുവെയ്ക്കുകയും ചെയ്തു. ഒരുമിച്ച് നൃത്തം ചെയ്ത ശേഷം ധനുഷ് മകന്റെ മുഖത്ത് തഴുകുന്നതും വീഡിയോയില്‍ കാണാം. പിന്നീട് കെട്ടിപ്പിടിക്കുന്നുമുണ്ട്. ലിംഗ അച്ഛന്റെ കാല്‍ തൊട്ട് വന്ദിക്കാൻ ശ്രമിക്കുമ്പോള്‍ ധനുഷ് മകനെ തടയുന്നതും ദൃശ്യങ്ങളിലുണ്ട്.
നടൻ, സംവിധായകൻ, നിർമാതാവ് തുടങ്ങിയ റോളുകളില്‍ പ്രവർത്തിക്കുന്ന താരത്തിന് സ്വന്തം പേര് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് എന്താണെന്ന് അവതാരകൻ ചോദിക്കുമ്പോള്‍ ധനുഷ് നല്‍കിയ മറുപടിയും ശ്രദ്ധിക്കപ്പെടുന്നുണ്ട്. ‘‘ആദ്യം ഓർമ വരുന്നത് ഒരു നല്ല അച്ഛനായായ തന്നെയാണ്...പല കാര്യങ്ങളിലും എന്നെക്കുറിച്ച് അഭിമാനമുണ്ടെന്ന് പറയാൻ എനിക്കിഷ്ടമല്ല, പക്ഷെ ഞാൻ ഒരു നല്ല അച്ഛനാണെന്ന് അഭിമാനത്തോടെ പറയാൻ കഴിയും...’’ ധനുഷ് പറഞ്ഞു. അച്ഛന്റെ വാക്കുകള്‍ക്ക് കൈയ്യടിച്ച് ചിരിച്ചുകൊണ്ടാണ് ലിംഗ പ്രതികരിക്കുന്നത്.
വണ്ടർബാർ ഫിലിംസിന്റെയും ഡോണ്‍ പിക്ചേഴ്സിന്റെയും സഹകരണത്തോടെയാണ് ‘ഇഡ്ലി കടൈ’.യുടെ സംവിധാനവും നിർമ്മാണവും. ഒക്ടോബർ ഒന്നിന് പുറത്തിറങ്ങുന്ന ചിത്രത്തിലെ നായകനും ധനുഷ് തന്നെയാണ്. നിത്യാ മേനോൻ, അരുണ്‍ വിജയ്, ഷാലിനി പാണ്ഡേ, സത്യരാജ്, ആർ. പാർത്ഥിബൻ, പി. സമുദ്രക്കനി, രാജ്കിരണ്‍ എന്നിവർ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രമായ കുബേരയാണ് ധനുഷിന്റെ വരാനിരിക്കുന്ന മറ്റൊരു ചിത്രം. സംഗീത സംവിധായകൻ ഇളയരാജയുടെ കഥപറയുന്ന ചിത്രത്തില്‍ ഇളയരാജയായി എത്തുന്നത് ധനുഷാണ്. അരുണ്‍ മാതേശ്വരനാണ് ഈ ചിത്രത്തിന്റെ സംവിധാനം.