-->
മലയാളത്തില്‍ ഹേറ്റേഴ്സില്ലാത്ത നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. സംവിധാനത്തിലൂടെ തുടക്കം കുറിച്ച് പിന്നീട് നായകനായും വില്ലനായുമൊക്കെ കൈയടി നേടിയ താരം. സ്വന്തം വീട്ടിലെ ആളിനെപ്പോലെ അല്ലെങ്കില്‍ അടുത്ത സുഹൃത്തുക്കളില്‍ ഒരാളിനെപ്പോലെ ബേസില്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരമാണ്. താരത്തിന്റെ സിനിമകള്‍ക്കായി കാത്തിരിക്കുന്ന വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്.
ഇക്കഴിഞ്ഞ ദിവസമാണ് ബേസില്‍ നിര്‍മ്മാണക്കമ്പനി തുടങ്ങുന്നു എന്ന സന്തോഷം ആരാധകരുമായി പങ്കിട്ടത്. ഒരു ഷോര്‍ട്ട് ആനിമേഷന്‍ വീഡിയോയിലൂടെ വളരെ രസകരമായി താന്‍ പുതിയ ഒരു ചുവടു വയ്പ് നടത്തുന്നു എന്നാണ് ബേസില്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ബേസില്‍ എന്റര്‍ടെയ്മെന്റ്സ് എന്ന നിര്‍മ്മാണക്കമ്പനിയെ പ്രേക്ഷകരും സ്വീകരിച്ചിരുന്നു.
ഇപ്പോഴിതാ അതിനു പിന്നാലെ തന്റെ ആദ്യ നിര്‍മ്മാണസംരംഭത്തെക്കുറിച്ചുള്ള വളരെ രസകരമായ വീഡിയോ പങ്കിടുകയാണ് ബേസില്‍. എഡ്യൂക്കേഷൻ സെക്റ്ററില്‍ ചരിത്രം സൃഷ്ടിച്ചിട്ടുള്ള സൈലം ഫൗണ്ടറായ ഡോ. അനന്തുവും ബേസിലും ചേർന്ന് നിർമിക്കുന്നതാണ് ആദ്യ സിനിമയെന്ന് വീഡിയോയില്‍ നിന്ന് വ്യക്തം. രണ്ടുപേരും വന്നിറങ്ങുന്നതും കൈ കൊടുക്കുന്നതും പിന്നീടുള്ള രസകരമായ സംഭാഷണവുമാണ് വീഡിയോ. ‘ബേസില്‍ ഏട്ടനുമായി ആദ്യമായി കൊളാബോറേറ്റ് ചെയ്യുന്ന ആദ്യ പടം. എന്റെ വിശ്വാസം എന്താണെന്നു വച്ചാല്‍ ബേസില്‍ ഏട്ടന്‍ എന്തായാലും ഏട്ടന്റെ പേരു കളയില്ല, അതുവഴി എന്റെ പേരും പോകില്ല എന്നാണ്...’ അനന്തു ഇങ്ങനെയാണ് പറയുന്നത്. അതിനു മറുപടിയായി, ‘എന്റെ വിശ്വാസം അനന്തു അനന്തുവിന്റെ പേര് കളയില്ല എന്നാണ്...’ വീഡിയോയിലൂടെ നര്‍മ്മം കലര്‍ന്ന ഒരു ഇംപാക്ട് തരുന്ന ഇവരുടെ സിനിമയുടെ പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്നത് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. സോഷ്യല്‍ മീഡിയയിലെ രസകരമായ ഇവരുടെ വീഡിയോയില്‍ നിന്നും മനസിലായ കാര്യം രണ്ടുപേരുടെയും ക്രിയേറ്റീവ് ചിന്തകളുടെ ഒരു എക്സ്റ്റെന്ഷന് ആണെന്ന് മനസ്സിലാക്കാം.
ഉറച്ച ലക്ഷ്യങ്ങളും നേടിയെടുക്കാനുള്ള ഊർജവും ഉണ്ടെങ്കില്‍ എന്തും സാധ്യമാണെന്ന് തെളിയിച്ചവരാണ് അനന്തുവും ബേസിലും. ഇരുവരുടെയും പ്രൊഡക്ഷൻ കമ്പനിയുടെ വീഡിയോയ്ക്ക് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ അപ്ഡേറ്റിനായി നമുക്ക് കാത്തിരിക്കാം.
ആദ്യ സിനിമ ഒക്ടോബറില്‍ ഷൂട്ടിംഗിന് തുടക്കം കുറയ്ക്കുമെന്ന് സൂചന. മിന്നല്‍ മുരളി, കുഞ്ഞിരാമായണം, ഗോദ എന്നീ ലോകം ക്രിയേറ്റ് ചെയ്ത ബേസില്‍ ജോസഫിനൊപ്പം കേരളത്തിലെ പ്രിയപ്പെട്ട അധ്യാപകനും സൈലം ലേർണിംഗിന്റെ സ്ഥാപകനായ അനന്തുവും ഒന്നിക്കുന്നതിന്റെ ആകാംക്ഷയിലാണ് പ്രേക്ഷകരുമെന്നത് കമന്റുകളില്‍ നിന്ന് മനസ്സിലാകും.