-->
ദോഹ: പ്രവാസി വനിതകളുടെ സാംസ്‌കാരിക കൂട്ടായ്മയായ നാടുമുറ്റം ഖത്തർ സംഘടി പ്പിക്കുന്ന ഓണാഘോഷം 'ഓണക്കാലം 2025' സെപ്റ്റംബർ 26ന് വെള്ളിയാഴ്ച മെഷാഫ്ഗ്രാൻഡ് എക്സ്പ്രസ് ഹൈപ്പർമാർക്കറ്റിൽ ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ നടക്കും. “Fraternity – United in Colors, United in Hearts” എന്നതാണ് ഈ വർഷത്തെ തീം. പരമ്പരാഗത ഓണപ്പൂക്കളത്തിനൊപ്പം പുനരുപയോഗ സാധനങ്ങളും ഉൾപ്പെടുത്തി “Nature Meets Creativity: A Sustainable Onakalam” എന്ന ആശയത്തിലാണ് മത്സരം.വൈവിധ്യവും സൗഹൃദവും ഒരുമിപ്പിക്കുന്ന പൂക്കള മത്സരത്തിൽ വിജയിക്കുന്ന ടീമുകളിൽ ഒന്നാം സ്ഥാനം – 1500 ഖത്തർ റിയാൽ, രണ്ടാം സ്ഥാനം – 1000 ഖത്തർ റിയാൽ, മൂന്നാം സ്ഥാനം 500 ഖത്തർ റിയാൽ വീതം സമ്മാനമായി നൽകും.
രജിസ്ട്രേഷൻ ഫീസ്: ഓരോ ടീമിനും 50 ഖത്തർ റിയാൽ. കൂടുതൽ വിവരങ്ങൾക്ക്: 33620725, 77321436.
ഷഫീക്ക് അറക്കൽ