-->
ബോളിവുഡ് താരം കത്രീന കൈഫ് അമ്മയാവുന്നു. ഒക്‌ടോബറിലോ നവംബറിലോ കുഞ്ഞ് ജനിക്കുമെന്നാണ് റിപ്പോര്‍ട്ട്. 42 ാം വയസ്സിലാണ് കത്രീന അമ്മയാവാന്‍ ഒരുങ്ങുന്നത്.
കുഞ്ഞ് ജനിച്ചാലുടന്‍ കത്രീന സിനിമയില്‍ നിന്ന് ദീര്‍ഘ അവധിയെടുക്കുമെന്ന് അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി. കുഞ്ഞിന്റെ കാര്യങ്ങള്‍ നേരിട്ട് നോക്കി വളര്‍ത്തുന്ന അമ്മയാവാനാണ് ആഗ്രഹിക്കുന്നതെന്ന് കത്രീന നേരത്തെ സൂചിപ്പിച്ചിരുന്നു.
അതേസമയം ഇരുവരും ഔദ്യോഗികമായി ഇതുവരെ ഇക്കാര്യം പ്രഖ്യാപിച്ചിട്ടില്ല. 2021 ല്‍ രാജസ്ഥാനില്‍ വെച്ചാണ് കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായത്.