-->
തിരുവനന്തപുരം: ലൈംഗികാപവാദത്തില്‍ പെട്ട രാഹുല്‍മാങ്കൂട്ടത്തിലിനെ പൂര്‍ണ്ണമായും അവഗണിച്ച് കോണ്‍ഗ്രസ്. നിയമസഭയില്‍ അദ്ദേഹം വരാന്‍ പാടില്ലെന്ന് നിലപാട് എടുത്ത കോണ്‍ഗ്രസ് നേതൃത്വം സഭയില്‍ ഭരണകക്ഷി പ്രതിഷേധിച്ചാലും ഇടപെടേണ്ടതില്ല എന്നാണ് എടുത്തിനിരിക്കുന്ന നിലപാടെന്നാണ് വിവരം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ശക്തമായ നിലപാടാണ് എടുക്കുന്നത്.
ഇന്നലെ നിയമസഭയില്‍ എത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിന് സഭയില്‍ നിന്നും കാര്യമായി പിന്തുണ കിട്ടിയിരുന്നില്ല. ഇന്ന് നിയമസഭയില്‍ വരാന്‍ പാടില്ലെന്നാണ് പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും അവഗണിക്കാനാണ് പാര്‍ട്ടി തീരുമാനം. നിയമസഭയില്‍ രാഹുല്‍ വന്നാലും പരിഗണിക്കില്ല. അതിനിടയില്‍ ഇന്ന് രാഹുല്‍ പാലക്കാട്ട് എത്തുമെന്ന് സൂചനകളുണ്ട്. എംഎല്‍എ പാലക്കാട്ട് എത്തിയാല്‍ അദ്ദേഹത്തെ തടയാന്‍ ഇടതുപാര്‍ട്ടികളും ബിജെപിയും തയ്യാറെടുക്കുന്നതായും വിവരമുണ്ട്.
പാലക്കാട്ടെ ഡിസിസിയിലും അതൃപ്തിയുണ്ടെന്നാണ് വിവരം. അതേസമയം ഷാഫി പറമ്പില്‍ എം.പി. ഉള്‍പ്പെടെയുള്ളവര്‍ രാഹുലിന് പിന്തുണ നല്‍കുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീറിനൊപ്പമായിരുന്നു ഇന്നലെ രാഹുല്‍ മാങ്കൂട്ടത്തില്‍ നാടകീയമായി സഭയില്‍ എത്തിയത്. നിയമസഭയില്‍ എത്തുന്ന വിവരം അദ്ദേഹം ചില നേതാക്കളെ അറിയിക്കുകയും ചെയ്തിരുന്നു. സഭയില്‍ എത്തിയ രാഹുലിനെ കാര്യമായി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടാക്കിയില്ല.