-->
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭയിലെത്തിയതിനെ പിന്തുണച്ച് രാഹുല്‍ ഈശ്വര്‍. ഫേസ്ബുക്കിലൂെടയായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രതികരണം. ' ചവിട്ടിതാഴ്ത്തപ്പെട്ടവന്റെ തിരിച്ചുവരവ്' എന്ന ക്യാപ്ഷനോടു കൂടി രാഹുല്‍ നിയമസഭയിലെത്തിയ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
' രാഹുല്‍ എത്തി... രാഹുല്‍, രാഹുല്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍.. ചവിട്ടി താഴ്ത്തപ്പെട്ടവന്റെ തിരിച്ചു വരവ്. പൊതു ജന പിന്തുണ തുടരണം.. ജയ് ഹിന്ദ്' , എന്നാണ് രാഹുല്‍ ഈശ്വര്‍ കുറിച്ചത്.
പ്രതിപക്ഷ നേതാവിന്റെയും കെപിസിസിയുടെയും നിര്‍ദേശം തളളിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് നിയമസഭയില്‍ എത്തിയത്. നിയമസഭയിലെ പ്രത്യേക ബ്ലോക്കിലയിരുന്നു രാഹുലിന്റെ സീറ്റ്. നിയമസഭാ സമ്മേളനത്തിന് ശേഷം മടങ്ങുമ്പോള്‍ രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തനിക്കെതിരായ ആരോപണങ്ങളില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറിയായിരുന്നു പ്രതികരണം.