-->
സിനിമാതാരങ്ങളേക്കാള്‍ കുടുംബപ്രേക്ഷകര്‍ക്ക് ഏറെയടുപ്പമുള്ളത് സീരിയല്‍ താരങ്ങളോടാണ്. നിത്യവും സ്വീകരണമുറിയില്‍ തങ്ങള്‍ക്ക് ദൃശല്‍വിരുന്ന് സമ്മാനിക്കുന്ന സീരിയല്‍ താരങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകര്‍ ഹൃദയപൂര്‍വ്വം ഏറ്റെടുക്കാറുണ്ട്. നിത്യവും തങ്ങളുടെ മുന്നിലെത്തുന്നതു കൊണ്ടു തന്നെ ചുരുക്കം സീരിയലുകളില്‍ മാത്രം അഭിനയിച്ച താരങ്ങളോടും പ്രേക്ഷകര്‍ക്ക് വലിയൊരു മാനസിക അടുപ്പമുണ്ട്.
അക്കൂട്ടത്തില്‍ ഒരു സമയത്ത് മലയാള മിനിസ്ക്രീനില്‍ നിറഞ്ഞ് നിന്ന സീരിയല്‍ നടിയാണ് രസ്ന. പാരിജാതത്തിലെ സീമയാണ് രസ്നയെ പ്രേക്ഷകരിലേക്ക് കൂടുതല്‍ അടുപ്പിബ്ബത്. ആല്‍ബങ്ങളിലൂടെ സീരിയല്‍ ലോകത്തേക്ക് എത്തിയ രസ്ന തന്റെ ഇരുപതുകളുടെ തുടക്കത്തിലാണ് അഭിനയത്തിലേക്കെത്തിയത്. മെഗാഹിറ്റ് പരമ്പരയായ പാരിജാതത്തില്‍ പക്വതയുള്ള കഥാപാത്രത്തെ അവതരിപ്പിച്ച രസ്നയെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാക്കി. അരുണ, സീമ എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളെയാണ് രസ്ന അതില്‍ അവതരിപ്പിച്ചത്.
കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് പാരിജാതത്തിന്റെ സംവിധായകൻ ബെജു ദേവരാജുമായി രസ്ന പ്രണയത്തിലായതും പിന്നീട് വിവാഹം ചെയ്തതും. വലിയ വിവാദമായി മാറിയ വിവാഹത്തോടെ ഭാര്യയായശേഷം അഭിനയത്തിന് ഇടവേള കൊടുത്ത രസ്ന മതവും മാറി. ഹിന്ദു മതം സ്വീകരിച്ചശേഷം രസ്ന എന്ന പേര് ഉപേക്ഷിച്ച് സാക്ഷി എന്ന പേരിലേക്ക് താരം മാറി. ബൈജു ദേവരാജ് മലയാള മിനിസ്ക്രീനില്‍ സംവിധാനവും നിർമ്മാണവുമെല്ലാമായി സജീവമാണ്.
രസ്ന ലൈംലൈറ്റിലേക്ക് എത്തുന്നില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. താന്‍ വീണ്ടും അമ്മയാകുന്നു എന്നതിന്റെ സന്തോഷത്തില്‍ അടുത്തിടെ തന്റെ വളകാപ്പിന്റെ ചിത്രങ്ങള്‍ രസ്ന പങ്കുവെച്ചിരുന്നു. രസ്നയ്ക്കും ബൈജുവിനും ഒരു പെണ്‍കുഞ്ഞും ആണ്‍കുഞ്ഞുമുണ്ട്. മകളുടെ പുതിയ ഫോട്ടോകള്‍ ഇടയ്ക്കിടെ താരം പങ്കിടാറുണ്ട്. എന്നാല്‍ മകന്റേയോ ഭർത്താവിന്റേയോ വിശേഷങ്ങള്‍ ഒന്നും തന്നെ പങ്കിടാറില്ല. അതോടെ മകനും ഭർത്താവും എവിടെ എന്നുള്ള ചോദ്യങ്ങള്‍ നിരന്തരം രസ്നയ്ക്ക് നേരിടേണ്ടി വന്നിരുന്നു. മാത്രമല്ല താരദമ്പതികള്‍ വേർപിരിഞ്ഞുവോ എന്ന സംശയവും ആരാധകര്‍ പ്രകടിപ്പിച്ചു.
ഇപ്പോഴിതാ തന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കുകയാണ് രസ്ന. മകനെ എടുത്ത് നില്‍ക്കുന്ന പോസ്റ്റാണ് രസ്ന പങ്കിട്ടത്. ‘‘മൈ ബോയ് മൈ ലിറ്റില്‍ കൃഷ്ണ...’’ എന്നാണ് രസ്ന ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍. ഭർത്താവ് ബൈജുവിനെ രസ്ന ടാഗ് ചെയ്ത്, ത്രോബാക്ക്, ബൈജു ദേവരാജ് സണ്‍ എന്നും താരം കുറിച്ചിട്ടുണ്ട്. അഷ്ടമിരോഹിണി ദിവസത്തിലാണ് മകൻ കൈക്കുഞ്ഞായിരുന്ന സമയത്ത് പകർത്തിയിട്ടുള്ള പഴയ ചിത്രം താരം പങ്കിട്ടത്. തങ്ങളെ വേർപിരിക്കാൻ ആർക്കും കഴിയില്ലെന്നും ഭർത്താവും മകനും തനിക്കൊപ്പം തന്നെയുണ്ടെന്നും പുതിയ പോസ്റ്റിലൂടെ രസ്ന പറയാതെ പറയുന്നുണ്ട്. അടുത്തിടെ കനല്‍പൂവ് സീരിയലിന്റെ ആഘോഷത്തിന് രസ്ന മക്കള്‍ക്കൊപ്പം എത്തിയതിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. കനല്‍പ്പൂവിന്റെ പ്രൊഡ്യൂസർ മാരില്‍ ഒരാളായിരുന്നു രസ്ന.
നടി സംസ്കൃതി ഷേണായ് അടക്കമുള്ള സിനിമ, സീരിയല്‍ താരങ്ങള്‍ എല്ലാം രസ്നയുടേയും മകന്റേയും ഫോട്ടോയ്ക്ക് ലൈക്കും കമന്റുമായി എത്തി. മക്കള്‍ പിറന്നശേഷം അവര്‍ക്ക് വേണ്ടി മുഴുവന്‍ സമയം മാറ്റി വച്ചതു കൊണ്ടാണ് രസ്ന സീരിയല്‍ ലോകത്തേക്ക് തിരിച്ചെത്താതിരുന്നത്. എന്നാല്‍ പഴയതിലും സുന്ദരിയായിട്ടുണ്ട് രസ്ന. അതുകൊണ്ടു തന്നെ വീണ്ടും സീരിയലില്‍ രസ്നയെ കാണാനുള്ള ആഗ്രഹം ആരാധകർ കമന്റിലൂടെ നടിയെ അറിയിക്കാറുണ്ട്. ദേവനന്ദ, വിഘ്നേഷ് എന്നിങ്ങനെയാണ് രസ്നയുടെ മക്കളുടെ പേരുകള്‍. നടിയുടെ സഹോദരി നീനുവും സീരിയല്‍ രംഗത്ത് സജീവമാണ്.