Friday, March 13, 2026 Last Updated 13 Min 29 Sec ago English Edition
Todays E paper
Ads by Google
Monday 15 Sep 2025 09.47 AM

എന്റെ മെയ്യഴകന്‍, അവന്റെ വിവാഹത്തിന് അച്ഛനും അമ്മയുമായി ഞാനും ലക്ഷ്മിയും; ചിത്രങ്ങളുമായി അഖില്‍ മാരാര്‍

akhil-marar-
photo-www.facebook.com/Akhilmarar123

അച്ഛനും അമ്മയും മരിച്ചു പോയ സുഹൃത്തിന്റെ വിവാഹം സഹോദരന്റെ സ്ഥാനത്തുനിന്ന് നടത്തിക്കൊടുത്ത് നടനും സംവിധായകനുമായ അഖിൽ മാരാർ. വിവാഹത്തിന്റെ ചിത്രങ്ങള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

‘എന്റെ മെയ്യഴകൻ.....കൊല്ലത്തു നിന്നും ഒരു പയ്യൻ കുറച്ചു നാളായി കാണാൻ വേണ്ടി വിളിക്കുന്നു എന്റെ മാനേജർ കൃഷ്ണ കുമാർ ഒരിക്കൽ പറഞ്ഞു..
കണ്ട് ഫോട്ടോ എടുക്കാൻ വന്ന അനന്ദു എന്റെ ജീവിതത്തിലേക്ക് ആണ് പിന്നീട് ഓടി കയറിയത്..അച്ഛനും അമ്മയും മരിച്ചു പോയ അനന്ദുവിനു ഞാൻ അവന്റെ ജേഷ്ടനായി..ആര് പറഞ്ഞാലും പറ്റില്ല എന്ന് പറയുന്ന പലതും അവൻ പറഞ്ഞാൽ ഞാൻ ശെരി പറയും..

കൊല്ലത്തു സ്വന്തമായി ഒരു ക്രിക്കറ്റ് അക്കാദമി (നയിസ്റ്റ) അനന്ദുവിനു ഉണ്ട്.. അവിടെ ഉള്ള കുട്ടികൾ അവന്റെ കൂട്ടുകാർ ഒക്കെ എന്റെയും അനുജൻമാരായി.. ക്രിക്കറ്റും സിനിമയും ഞങ്ങളെ കൂടുതൽ അടുപ്പിച്ചു..KCL ലീഗിൽ പലരും ഭാഗമായി..അങ്ങനെ അവന്റെ ജീവിതത്തിലേക്ക് ഒരാൾ കൂടി കടന്ന് വന്നു അമൃത.

മനുഷ്യന് ജാതിയില്ല എങ്കിലും സമൂഹവും സർക്കാരുകളും മനുഷ്യനെ ജാതീയമായി വേർതിരിക്കുന്ന നമ്മുടെ നാട്ടിൽ ജാതിയുടെ അതിർവരമ്പുകൾ ലംഘിച്ചു വിവാഹം ചെയ്യാൻ അവർ തീരുമാനിക്കുമ്പോൾ അനന്ദുവിന്റെ അച്ഛന്റെ സ്ഥാനം ഞാനും അമ്മയുടെ സ്ഥാനം ലക്ഷ്മിയും ഏറ്റെടുത്തു..
ഞാനും ലക്ഷ്മിയും എന്റെ മക്കളും ഒരുമിച്ചു ഇത്രയും വർഷത്തിനിടെ ഒരു വിവാഹങ്ങൾക്ക് പോലും പോയിട്ടില്ല എന്നാൽ അനന്ദുവിന്റെ വിവാഹം ഞങ്ങൾ എല്ലാവരും ഒരുമിച്ചു നടത്തി..

അവന് ഞാനും എനിക്ക് അവനും മെയ്യഴകനാണ്...പ്രിയപ്പെട്ടവന് ഒരായിരം മംഗളാശംസകൾ ’അഖില്‍ മാരാര്‍ ഫേയ്ബുക്കില്‍ കുറിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW