Friday, March 13, 2026 Last Updated 27 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 12 Sep 2025 10.19 AM

സർദോസി ബോർഡര്‍ ഗോള്‍ഡന്‍ ടിഷ്യൂ ​ബ്രോക്കേഡ് സാരിയ്ക്കൊപ്പം അണ്‍കട്ട് ജ്വലറി കോളര്‍ ബ്ലൗസും ധരിച്ച് രാജ്ഞിയായി കജോള്‍; ഡിസൈനര്‍ മനീഷ് മല്‍ഹോത്ര പങ്കിട്ട ചിത്രങ്ങള്‍ തരംഗം

ബോളിവുഡില്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലധികമായി തിളങ്ങി നില്‍ക്കുന്ന കജോള്‍ ഫാഷന്‍ ഫോട്ടോഷൂട്ടുകളിലൂടെയും ട്രെന്‍ഡിംഗാകുന്ന താരമാണ്. ഇപ്പോഴിതാ സെലിബ്രിറ്റി ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത ഗോള്‍ഡന്‍ ടിഷ്യൂ ബ്രോക്കേഡ് സാരിയില്‍ അതിസുന്ദരിയായി താരം.
Kajol, celebrity fashion designer Manish Malhotra
Kajol Ajay Devgun in Manish Malhotra designed saree (Image Source: Instagram)

ബോളിവുഡിന്റെ സൂപ്പര്‍നായികയായി തിളങ്ങി നില്‍ക്കുന്ന താരമാണ് കജോള്‍ അജയ് ദേവ്ഗണ്‍. ‘ബേഖുദി’ എന്ന ചിത്രത്തിലൂടെ മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ബോളിവുഡിലെത്തിയ താരം പിന്നീട് ബാസിഗര്‍, യേ ദില്ലഗി, ദിൽവാലെ ദുൽഹനിയാ ലേ ജായേംഗെ, കുച്ച് കുച്ച് ഹോതാ ഹേ എന്നീ ചിത്രങ്ങളിലൂടെ താരപദവിയിലേക്കുയര്‍ന്നു. വര്‍ഷങ്ങള്‍ക്കിപ്പുറവും കരുത്തുറ്റ കഥാപാത്രങ്ങളിലൂടെയും വെബ് സീരിസുകളിലൂടെയും കജോള്‍ അഭിനയരംഗത്ത് തിളങ്ങി നില്‍ക്കുകയാണ്.
​സോഷ്യല്‍ മീഡിയയിലും തിളങ്ങി നില്‍ക്കുന്ന താരമാണ് കജോള്‍. ഫാഷന്‍ ട്രെന്‍ഡി കോസ്റ്റ്യൂമുകളിലുള്ള താരത്തിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ ആരാധകര്‍ നിമിഷനേരം കൊണ്ട് ട്രെന്‍ഡിംഗാക്കാറുണ്ട്.
ഇപ്പോഴിതാ സെലിബ്രിറ്റി ഡിസൈനര്‍ മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത ഗോള്‍ഡന്‍ ടിഷ്യൂ സാരിയില്‍ തിളങ്ങുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. മനീഷ് തന്നെയാണ് ഈ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത് ഒപ്പം താനും കജോളും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചും മനീഷ് പോസ്റ്റില്‍ കുറിക്കുന്നുണ്ട്.
‘‘എന്റെ പ്രിയപ്പെട്ട കാജോളിന്, 30 വർഷത്തെ സുഹൃത്തും ആര്‍ട്ടിസ്റ്റിക് പ്രചോദനവും...മനീഷ് മൽഹോത്രവേൾഡിൽ നിന്നുള്ള ഈ സാരി സ്വർണ്ണ ടിഷ്യുവിലും ബ്രോക്കേഡിലും കൈകൊണ്ട് ഡിറ്റൈയ്ലിംഗിലും എംബ്രോയ്ഡറി ചെയ്ത വിന്റേജ് സർദോസി ബോർഡറിലും നെയ്തതാണ്. അതിലോലമായതാണ്, എന്നാൽ ശക്തവുമാണ്, കാജോളിന്റെ സാന്നിധ്യം പോലെ. കോളർ ബ്ലൗസ് അൺകട്ട് ആഭരണങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു, ഓരോന്നും നമ്മൾ പങ്കിടുന്ന ബന്ധം പോലെ കാലാതീതമാണ്. സ്റ്റണിംഗ് ബ്യൂട്ടിയായി ക​ജോള്‍...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് മനീഷ് ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. മനീഷി​ന്റെ പോസ്റ്റിന് കജോളും മറുപടി കമന്റ് നല്‍കിയിട്ടുണ്ട്. ‘ഒരു ദശലക്ഷം ഡോളർ പോലെ തോന്നി, നിങ്ങളാൽ നന്നായി കാണപ്പെട്ടു...’ എന്നാണ് ലവ് ഇമോജിക്കൊപ്പം കജോളിന്റെ കമന്റ്.
സെലിബ്രിറ്റികളുടെ വ്യക്തിത്വങ്ങൾക്ക് അനുയോജ്യമായ ശൈലികൾ സൃഷ്ടിക്കുന്ന മനീഷ് മല്‍ഹോത്ര ഡിസൈനര്‍ ഔട്ട്ഫിറ്റുകള്‍ ബോളിവുഡില്‍ തരംഗമാണ്. ഇന്ത്യന്‍ ഫാഷന്റെ അവസാനവാക്കുകളിലൊന്നായി ബോളിവുഡ് സെലിബ്രിറ്റികളുടെ ഇഷ്ട ഡിസൈനറായ മനീഷ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഫാഷന്റെയും സിനിമയുടെയും ലോകങ്ങളിൽ ആഴത്തിൽ വേരൂന്നിയ ആളാണ്. മികച്ച യുവ സെലിബ്രിറ്റി ഫാഷൻ ഡിസൈനർമാരുടെ പട്ടികയിൽ, പേരും പ്രശസ്തിയും നേടിയെടുക്കുന്നതിൽ വിജയിച്ച ഏറ്റവും തിളങ്ങുന്ന താരമാണ് മനീഷ് മല്‍ഹോത്ര.

പൃഥ്വിരാജിനൊപ്പം അഭിനയിച്ച ‘സർസമീൻ’ ആണ് കജോളിന്റെതായി അവസാനമിറങ്ങിയ ചിത്രം. ‘മഹാരാഗിണി: ക്വീൻ ഓഫ് ക്വീൻസ്’ ആണ് റിലീസാവാനിരിക്കുന്ന ചിത്രം. ഡിസ്‌നി-ഹോട്ട്‌സ്റ്റാർ സീരീസായ ‘ദ ട്രയലി’ൽ പ്രധാന കഥാപാത്രമാകുന്നതും കജോള്‍ തന്നെയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW