Friday, March 13, 2026 Last Updated 34 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 29 Jul 2025 04.51 PM

‘കമോണ്‍ ബേബി’ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഉച്ചത്തില്‍ മുഴങ്ങിയ ശബ്ദം; നൈസ ദേവ്ഗണിന്റെ ബിരുദദാനച്ചടങ്ങില്‍ അഭിമാനശബ്ദമായി അമ്മ കാജോൾ

uploads/news/2025/07/793588/Untitled-5.jpg
Kajol shares her happiness on daughter Nysa at graduation ceremony (Image Source: Instagram)

ബോളിവുഡിന് ഏറെയിഷ്മുള്ള താരമാണ് കജോള്‍ അജയ് ദേവ്ഗണ്‍. ഒരുകാലത്ത് ബോളിവുഡിന്റെ റൊമാന്റിക് ഹീ​റോയിനായിരുന്ന കജോള്‍ പിന്നീട് ആരാധകരുടെ പ്രിയ അജയ് ദേവ്ഗണിനെ പ്രണയിച്ച് വിവാഹം ചെയ്ത് കുടുംബിനിയായി മാറി. എങ്കിലും കരിയറില്‍ നിന്ന് താരം വലിയ ഇടവേളകള്‍ എടുത്തിരുന്നില്ല. കരിയറും സ്വകാര്യജീവിതവും കജോള്‍ നല്ല രീതിയില്‍ മാനേജ് ചെയ്തു.
മക്കളായ നൈസയ്ക്കും യുഗിനും വേണ്ടി തന്റെ സമയം മാറ്റി വച്ച താരം ഏറ്റവും അഭിമാനത്തോടെയാണ് മക്കളുടെ വിശേഷങ്ങള്‍ പങ്കിടാറുള്ളത്. താരത്തിന്റെ മകള്‍ നൈസ സ്വിറ്റ്സര്‍ലണ്ടിലാണ് ബിരുദപഠനത്തിനായി പോയിരുന്നത്. ഇപ്പോള്‍ ലക്ഷ്വറി ബ്രാൻഡ് സ്ട്രാറ്റജിയിൽ സ്പെഷ്യലൈസേഷനോടെ ഇന്റർനാഷണൽ ഹോസ്പിറ്റാലിറ്റിയിൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദം നേടിയിരിക്കുകയാണ് നൈസ. സ്വിറ്റ്സർലൻഡിലെ പ്രശസ്തമായ ഗ്ലിയോൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യൂക്കേഷനിലാണ് നൈസ പഠിച്ചത്.
ഇപ്പോഴിതാ നൈസയുടെ ബിരുദദാന ചടങ്ങിൽ നിന്നുള്ള ഒരു വീഡിയോയാണ് വൈറലാകുന്നത്. സോഷ്യല്‍ മീഡിയയില്‍ ഹൃദയങ്ങൾ കീഴടക്കിയ ഈ വീഡിയോ അഭിമാനകരവും ആവേശകരവുമായ ഒരു അമ്മയും മകളും തമ്മിലുള്ള നിമിഷമാണ് കാണിക്കുന്നത്. നൈസ ബിരുദം നേടിയതിന്റെ സര്‍ട്ടിഫക്കറ്റ് വാങ്ങാൻ വേദിയിലേക്ക് നടന്നപ്പോൾ, സദസ്സിൽ നിന്ന് ഉച്ചത്തിലും സന്തോഷത്തോടെയും ഒരു ശബ്ദം ഉയർന്നു വരുന്നതാണ് വീഡിയോ. ‘കമോണ്‍ ബേബി’ എന്ന് കജോള്‍ പറയുന്നതും നൈസയും ഒപ്പമുള്ള പ്രൊഫസര്‍മാരും അതുകേട്ട് പുഞ്ചിരിക്കുന്നതും വീഡിയോയില്‍ കാണാം.
വീഡിയോയിൽ, നൈസ ഒരു പുഞ്ചിരിയോടെ വേദിയിലേക്ക് നടക്കുന്നത് കാണാം. ബിരുദം സ്വീകരിക്കുമ്പോൾ താരപുത്രിയുടെ മുഖത്ത് സന്തോഷവും ആത്മവിശ്വാസവുമുണ്ട്. പെട്ടെന്ന് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയത് ജനക്കൂട്ടത്തിൽ നിന്ന് ‘കമോണ്‍ ബേബി’ എന്ന് വിളിച്ചു പറയുന്ന ഒരു ശബ്ദമാണ്. ആരാധകർ പെട്ടെന്ന് ആ ശബ്ദം തിരിച്ചറിഞ്ഞു, അത് കാജോൾ തന്റെ മകളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. സദസ്സിൽ ഇരിക്കുന്ന മാതാപിതാക്കളായ കാജോളിനെയും അജയ് ദേവ്ഗണിനെയും നോക്കി പുഞ്ചിരിച്ചുകൊണ്ട് കൈവീശുന്ന നൈസയെയും വീഡിയോയില്‍ കാണാം.

ഗ്രാജ്വേഷന്‍ ചടങ്ങിനു മുമ്പുളള ചില ചിത്രങ്ങള്‍ പങ്കിട്ട് ക​ജോള്‍ തന്റെ സന്തോഷവും അഭിമാനവും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. മോൺട്രിയക്സിന്റെ തടാകക്കരയിലെ മനോഹരമായ മനോഹാരിതയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ വീഡിയോ, ചടങ്ങിന്റെ നേർക്കാഴ്ചകൾ നൽകുന്നുണ്ട്. മനോഹരമായ ആകാശ കാഴ്ചകൾ മുതൽ മനോഹരമായ ലൈലാക്ക് സാരി ധരിച്ച നൈസ ബിരുദം സ്വീകരിക്കാൻ നടക്കുന്ന ആർദ്രമായ നിമിഷങ്ങൾ വരെ വീഡിയോയിലുണ്ട്. അജയ് യ്ക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും ചടങ്ങ് നടക്കുന്ന സ്ഥലത്തിന്റെ ദൃശ്യങ്ങളും നൈസയുടെ നെയിം കാര്‍ഡും പങ്കിട്ടാണ് കജോളിന്റെ പോസ്റ്റ്. ‘‘വളരെ വിശേഷപ്പെട്ട ഒരു അവസരം.. വളരെ അഭിമാനം ... പൂർണ്ണമായും വൈകാരികം...’’ എന്നാണ് കജോള്‍ പോസ്റ്റിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. നീല സാരിയും വെള്ളി ആഭരണങ്ങളും ധരിച്ച് കജോളും, ഷാർപ്പ് സ്യൂട്ടുകൾ ധരിച്ച അജയും മകൻ യുഗും ചേർന്ന് കുടുംബചിത്രത്തിന് പൂർണത നൽകുന്നുണ്ട്.

തന്റെ കുട്ടികളെ അവരുടെ സ്വന്തം കരിയര്‍ തെരഞ്ഞെടുക്കാന്‍ അനുവദിക്കുന്നതിൽ കാജോൾ ആത്മാർത്ഥത പുലർത്തിയിട്ടുണ്ട്. നൈസയുടെ ഭാവിയെക്കുറിച്ച് സംസാരിക്കുന്നതില്‍ അത് പ്രകടമാകാറുമുണ്ട്. ‘‘ഇല്ല, അവൾ ബോളിവുഡിൽ ചേരുമെന്ന് ഞാൻ കരുതുന്നില്ല. അവൾക്ക് സിനിമകളിൽ താൽപ്പര്യമില്ല. എന്റെ കുടുംബത്തിലെ എല്ലാ കുട്ടികളെയും ഞാൻ സ്നേഹിക്കുന്നു, അവർക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾ, അവർക്ക് വിജയിക്കുമെന്ന് തോന്നുന്നത്, അവർ ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് അത് മതി...’’ എന്നാണ് കജോള്‍ ​നൈസയുടെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ച് മുന്‍പ് പറഞ്ഞത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW