Thursday, March 12, 2026 Last Updated 10 Min 51 Sec ago English Edition
Todays E paper
Ads by Google
Thursday 11 Sep 2025 11.38 AM

നിങ്ങള്‍ രണ്ടുപേരും ഈ അത്ഭുതകരമായ അധ്യായം ആരംഭിക്കുന്നത് കാണുന്നതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്; രാം ചരണ്‍

ram-charan-

ആദ്യ കണ്മണിയെ വരവേറ്റ സന്തോഷം പങ്കുവച്ച് തെലുക് താരദമ്പതികളായ വരുണ്‍ തേജും ലാവണ്യ ത്രിപാഠിയും. സോഷ്യല്‍ മീഡിയയിലൂടെയാണ് ആണ്‍ കുഞ്ഞ് ജനിച്ചെന്ന സന്തോഷവാര്‍ത്ത താരങ്ങള്‍ ആരാധകരുമായി പങ്കുവച്ചത്.

കുഞ്ഞിനൊപ്പമുള്ള ചിത്രവും ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്. 'ഞങ്ങളുടെ ലിറ്റില്‍ മാന്‍. 10.09.2025' എന്ന ക്യാപ്ഷനോടെയായിരുന്നു പോസ്റ്റ് പങ്കിട്ടത്. നടി സാമന്ത റൂത്ത് പ്രഭു, കാജല്‍ അഗര്‍വാള്‍ തുടങ്ങി നിരവധി താരങ്ങള്‍ പോസ്റ്റില്‍ ആശംസയറിയിച്ച് കമന്റ് പങ്കുവയ്ക്കുന്നുണ്ട്.

ഇപ്പോഴിതാ ഇരുവര്‍ക്കും ആശംസകളറിയിച്ചെത്തിയിരിക്കുകയാണ് നടന്‍ രാം ചരണ്‍. ‘പ്രിയപ്പെട്ട വരുണ്‍ ആന്‍ഡ് ലാവണ്യ, നിങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞിന് വലിയ അഭിനന്ദനങ്ങള്‍. നിങ്ങള്‍ രണ്ടുപേരും ഈ അത്ഭുതകരമായ അധ്യായം ആരംഭിക്കുന്നത് കാണുന്നതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്. നിങ്ങളുടെ കുഞ്ഞ് നിങ്ങള്‍ക്കും ഞങ്ങളുടെ കുടുംബത്തിനും വളരെയധികം സന്തോഷവും സന്തോഷവും നല്‍കട്ടെ. ദൈവം നിങ്ങളെ മൂന്ന് പേരെയും അനുഗ്രഹിക്കട്ടെ ’എന്നായിരുന്നു രാം ചരണ്‍ എക്‌സില്‍ കുറിച്ചത്.

നേരത്തെ ചിരഞ്ജീവിയും കുടുംബത്തിലേക്ക് പുതിയ അതിഥിയെ സ്വാഗതം ചെയ്ത് പോസ്റ്റ് പങ്കുവെച്ചിരുന്നു. വരുണിനും ലാവണ്യയ്ക്കും ആശംസ അറിയിക്കുന്നതായും, കുഞ്ഞിന് എല്ലാ സന്തോഷങ്ങളും അനുഗ്രഹങ്ങളും ആരോഗ്യവും നേരുന്നതായും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. എല്ലാവരുടെയും സ്‌നേഹവും അനുഗ്രഹവും കുഞ്ഞിനുണ്ടാകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെലുങ്ക് സിനിമാലോകത്തെ നിര്‍മാതാവും നടനുമായ നാഗേന്ദ്ര ബാബുവിന്റെ മകനായ വരുണ്‍ തേജ് ചിരഞ്ജീവിയുടെ സഹോദര പുത്രന്‍ കൂടിയാണ്
ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2023 ലായിരുന്നു വരുണ്‍ ലാവണ്യയെ വിവാഹം ചെയ്തത്. ബാലതാരമായി സിനിമയിലെത്തിയ വരുണ്‍ 'മുകുന്ദ' എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. 'കാഞ്ചി', 'ഫിദ' എന്നീ വിജയചിത്രങ്ങളാണ് വരുണിനെ തെന്നിന്ത്യന്‍ സിനിമാലോകത്ത് ശ്രദ്ധേയനാക്കിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW