Wednesday, March 11, 2026 Last Updated 10 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Sep 2025 06.00 PM

ബിജെപിയുടെ വളർച്ച കണക്ക്കൂട്ടലിന് അപ്പുറം ; സർക്കാർ നയങ്ങളിൽ വിമർശനവുമായി സിപിഐ

uploads/news/2025/09/800175/5.gif
photo; representative image

ആലപ്പുഴ : സിപിഐ സംസ്ഥാന സമ്മേളനത്തിലാണ് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം . മദ്യനയത്തിൽ നിലവിലെ നിലപാട് തെറ്റാണെന്നും സർക്കാർ പ്രോത്സാഹിപിപ്പിക്കുന്നത് വിദേശ മദ്യമാണ്, കള്ള് ചെത്ത് വ്യവസായം പ്രതിസന്ധിയിലെന്നുമുൾപ്പെടെയുള്ള കാര്യങ്ങളാണ് സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബിജെപിയുടെ വളർച്ച കണക്ക്കൂട്ടലിന് അപ്പുറമെന്ന് സിപിഐയുടെ കരട് രാഷ്ട്രീയ പ്രമേയം. തൃശ്ശൂരിൽ ബിജെപി വിജയിച്ചത് അതീവ ഗൗരവ തരമായ കാര്യമാണെന്നും പാർലമെന്റ് മണ്ഡലങ്ങളിൽ ബിജെപി ഗണ്യമായി വോട്ടുയർത്തിയതിനാല്‍ തന്നെ തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ജാഗ്രത വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപിക്കെതിരെ വേണ്ടത് വിശാല ഇടതുപക്ഷ ഐക്യം. ഐക്യം തന്ത്രപരമായ അനിവാര്യതയെന്ന് സിപിഐ പ്രമേയത്തിൽ വ്യക്തമാക്കി. അന്ധവിശ്വാസം നിയന്ത്രിക്കാൻ നിയമ നിർമ്മാണം വൈകരുത് എന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.

സിപിഐക്ക് വേണ്ടത് സ്വയം നവീകരണം രൂപത്തിൽ മാത്രമല്ല ഉള്ളടക്കത്തിലും പൈതൃകം കാക്കണം.പുതുതലമുറ കമ്മ്യൂണിസ്റ്റുകൾക്ക് വഴി കാട്ടേണ്ടത് സിപിഐയാണ്. ഐക്യം തിരഞ്ഞെടുപ്പ് ഗണിതമാക്കരുത് .സിപിഐയുടെ 25 പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള സംസ്ഥാന സമ്മേളനം ഇന്ന് ആലപ്പുഴയിൽ തുടങ്ങും. രാവിലെ 11മണിക്ക് പ്രതിനിധി സമ്മേളനം പാർട്ടി ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. 39 ക്ഷണിതാക്കൾ അടക്കം 528 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

Ads by Google
Ads by Google
TRENDING NOW