Wednesday, March 18, 2026 Last Updated 11 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 08 Sep 2025 04.42 PM

ഓണാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് നടി നിവേദ തോമസ്

nivetha-thomas
photo-www.instagram.com/i_nivethathomas/

ഓണാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് നടി നിവേദ തോമസ്. കേരള സാരിയില്‍ സിംപിള്‍ ലുക്കില്‍ അണിഞ്ഞൊരുങ്ങിയ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ഗംഭീരമായ ഓണാഘോഷമാണ് കഴിഞ്ഞതെന്ന് നിവേദ ഫോട്ടോയ്‌ക്കൊപ്പം കുറിച്ചു.

ഓണാഘോഷം ഗംഭീരമായപ്പോള്‍, ഭക്ഷണത്തില്‍ നിന്നും ആഘോഷങ്ങളില്‍ നിന്നും ഒഴിവ് കിട്ടാന്‍ രണ്ട് പ്രവൃത്തി ദിവസങ്ങള്‍ വേണ്ടിവന്നു. നമുക്കെല്ലാവര്‍ക്കും സ്‌നേഹവും സമാധാനവും സമൃദ്ധിയായി ഉണ്ടാവട്ടെ നിവേദ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു.

ഗോള്‍ഡന്‍ കരയുളള കസവു സാരിയാണ് നിവേദ സ്‌റ്റൈല്‍ ചെയ്തത്. കവി വൈലോപ്പിളളിയുടെ വരികള്‍ ഗോള്‍ഡന്‍ നിറത്തിലുളള നൂലുകൊണ്ട് എംബ്രോയ്ഡറി ചെയ്‌തെടുത്ത സാരിക്കൊപ്പം ട്രഡീഷണല്‍ ജ്വല്ലറിയാണ് പെയര്‍ ചെയ്തത്.

നിവേദയുടെ ഓണച്ചിത്രങ്ങള്‍ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. മലയാളി ആരാധകര്‍ക്ക് പുറമെ തമിഴ്, തെലുങ്ക് ആരാധകരും ആശംസകളുമാശയത്തി. സാരിയില്‍ നിവേദ അതീവ സുന്ദരിയാണെന്നാണ് ആരാധകര്‍ കുറിക്കുന്നത്.

Ads by Google
Monday 08 Sep 2025 04.42 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW