-->
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ അദ്ധ്യാപകർക്കും കോൺഫിഡൻഷ്യൽ ( സി ആർ) ബാധകമാക്കുന്ന കാര്യം സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഇക്കാര്യം അദ്ധ്യാപക സംഘനടകളുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ പ്രധാന അധ്യാപകർക്ക് മാത്രമാണ് കോൺഫിഡൻഷ്യൽ റിപ്പോർട്ട് നടപ്പാക്കിയിട്ടുള്ളത്.
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പിന്തുണ നൽകുന്ന പദ്ധതിയുടെ റിപ്പോർട്ട് ഈ മാസം 30 നകം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ആദ്യ പാദവാർഷിക (ഓണപ്പരീക്ഷ) പരീക്ഷകൾക്കു ശേഷം സ്‌കൂളുകൾ വീണ്ടും തുറന്ന സാഹചര്യത്തിൽ വകുപ്പ് നൽകിയ നിർദ്ദേശമനുസരിച്ച് പഠന പിന്തുണ പദ്ധതി നടപ്പാക്കണം.
സർക്കാർ, എയിഡഡ് സ്കൂളുകളിൽ ആദ്യപാദ (ഓണപ്പരീക്ഷ) എഴുത്തു പരീക്ഷയിൽ മിനിമം മാർക്ക് സംവിധാനം നടപ്പാക്കുന്നത്. പാഠ്യ പദ്ധതി പരിഷ്ക്കാരം നടപ്പിലാക്കിയ ശേഷം ഇതാദ്യമായാണ് ഓണപ്പരീക്ഷയ്ക്ക് മിനിമം മാർക്ക് സംവിധാനം ഏർപ്പെടുത്തുന്നത്.
ഇതുപ്രകാരം വിദ്യാർത്ഥികൾ ഓരോവിഷയത്തിനും മിനിമം മാർക്ക് നേടേണ്ടതുണ്ട്. കഴിഞ്ഞവർഷം വർഷാന്ത്യ പരീക്ഷയിൽ മിനിമം മാർക്ക് സംവിധാനവും പഠനപിന്തുണയും നൽകിയിരുന്നു. ഇത്തവണ അത് ഓണപ്പരീക്ഷ മുതൽ നടപ്പാക്കുകയാണ്.
ഓണപ്പരീക്ഷ 30 ശതമാനത്തിൽ താഴെ മാർക്ക് നേടിയ കുട്ടികൾക്ക് പ്രത്യേക പഠനസഹായം നൽകുന്നതിനായി സ്‌കൂളുകൾ ആക്ഷൻ പ്ലാൻ തയ്യാറാക്കണം.