Friday, March 13, 2026 Last Updated 41 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 08 Sep 2025 03.36 PM

പ്രിയപ്പെട്ടതൊന്നു പോയപ്പോള്‍ പ്രിയമുള്ള ഒന്നിനെ കിട്ടിയ ദിവസം, '23 വര്‍ഷം’; അനശ്വരയ്ക്ക് പിറന്നാള്‍ ആശംസകളുമായി അമ്മയും സഹോദരിയും

anaswara-rajan
photo-www.instagram.com/ishoooooooo,www.instagram.com/usharajan_/

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ് നടി അനശ്വര രാജന്‍. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇന്ന് അനശ്വരയുടെ ഇരുപത്തി മൂന്നാം ജന്മദിനമാണ്. താരങ്ങളും സുഹൃത്തുക്കളുമുള്‍പ്പെടെ നിരവധിപ്പേരാണ് താരത്തിന് ആശംസകളറിയിച്ചെത്തുന്നത്. അതില്‍ ഏറ്റവും കൂടുതല്‍ ഇമോഷണലായ പോസ്റ്റ് അമ്മ ഉഷയുടെയും സഹോദരി ഐശ്വര്യയുടെയുമാണ്.

അനശ്വരയുടെ ഒരു ഫോട്ടോയ്‌ക്കൊപ്പമായിരുന്നു അമ്മയുടെ പോസ്റ്റ്. പ്രിയപ്പെട്ടതൊന്നു പോയപ്പോള്‍ പ്രിയമുള്ള ഒന്നിനെ കിട്ടിയ ദിവസമാണ് ഇന്ന്, 23 വര്‍ഷം! ആയുരാരോഗ്യവും സന്തോഷവും ഉണ്ടാവട്ടെ എന്റെ കുട്ടിക്ക്. അമ്മയുടെ കിങ്ങിണിക്ക് ഒരായിരം പിറന്നാള്‍ ആശംസകള്‍ നേരുന്നു- എന്നാണ് ഉഷ രാജന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

താന്‍ കണ്ട ഏറ്റവും വലിയ യാതാര്‍ഥ്യമാണ് അനുജത്തി അനശ്വര എന്നാണ് ചേച്ചി ഐശ്വര്യ രാജന്‍ പറയുന്നത്. ഹാപ്പി ബര്‍ത്ത് ഡേ മൈ ബിഗ്ഗസ്റ്റ് റിയാലിറ്റി. എല്ലാ ചിരിയ്ക്കും, വഴക്കുകള്‍ക്കും കണ്ണീരിനും നമ്മള്‍ക്ക് എത്ര പറഞ്ഞാലും തീരാത്ത സ്‌നേഹത്തിനും.. ഹാപ്പി ബര്‍ത്ത് ഡേ അനൂ- എന്നാണ് ഒരുമിച്ചുള്ള ചിത്രങ്ങള്‍ക്കൊപ്പം ഐശ്വര്യ പങ്കുവച്ചത്.

ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് അനശ്വര രാജന്‍. ' ഉദാഹരണം സുജാത' എന്ന ചിത്രത്തില്‍ മറ്ജു വാര്യരുടെ മകളായി അഭിനയിച്ചായിരുന്നു അനശ്വരയുടെ തുടക്കം. പിന്നീട് ഇങ്ങോട്ട് ഒട്ടനവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയിലെ കീര്‍ത്തി എന്ന കഥാപാത്രമാണ് അനശ്വരയ്ക്ക് കൂടുതല്‍ ആരാധകരെ നേടി കൊടുത്തത്. സൂപ്പർ ശരണ്യ, നേര്, രേഖാ ചിത്രം, ഓസ്ലർ എന്നിങ്ങനെ ഒരുപാട് മികച്ച സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW