ആറൻമുള ഉതൃട്ടാതി വള്ളംകളി: നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു, സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കുമടക്കം ബാധകം
മാവേലിക്കര: ആറൻമുള ഉതൃട്ടാതി വള്ളംകളി നടക്കുന്നതിനാല്‍ നാളെ ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടർ ഉത്തരവായി. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടക്കും.