Thursday, March 19, 2026 Last Updated 6 Min 49 Sec ago English Edition
Todays E paper
Ads by Google
Monday 08 Sep 2025 01.00 PM

' ആദ്യമായി ഓഡിഷന്‍ ചെയ്യുന്നത് ഒരു ഇതിഹാസ നടനായിരിക്കുമെന്ന് ആരാണ് കരുതുക?' ; പോസ്റ്റുമായി മാളവിക മോഹനന്‍

her, pic
photo-www.instagram.com/malavikamohanan_/

മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസിച്ച് നടി മാളവിക മോഹനന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. തന്റെ ആദ്യ സിനിമയായ ' പട്ടം പോലെ' എന്ന ചിത്രത്തില്‍ തന്നെ ഓഡിഷന്‍ ചെയ്തത് മമ്മൂട്ടി ആയിരുന്നുവെന്നാണ് മാളവിക പറയുന്നത്. ആദ്യമായി ഓഡിഷന്‍ ചെയ്യുന്നത് ഒരു ഇതിഹാസ നടന്‍ ആയിരിക്കുമെന്ന് ആരാണ് കരുതുകയെന്നും മമ്മൂക്കയാണ് തന്നെ ചിത്രത്തിലേക്ക് ശുപാര്‍ശ ചെയ്തതെന്നും മാളവിക പറയുന്നു.

' ഓഡിഷന്‍ ചെയ്യുന്നത് ഒരു ഇതിഹാസ നടനായിരിക്കുമെന്ന് ആരാണ് കരുതുക? അവിശ്വസനീയമല്ലേ. ദുല്‍ഖര്‍ നായകനായുള്ള 'പട്ടം പോലെ' എന്ന സിനിമയുടെ കാസ്റ്റിങ് നടക്കുകയായിരുന്നു, ഒരു സെറ്റില്‍വെച്ച് മമ്മൂക്ക എന്നെ കണ്ടിരുന്നു.

എന്നെ ചിത്രത്തിലേക്ക് ശുപാര്‍ശ ചെയ്തു. അങ്ങനെയാണ് എനിക്ക് എന്റെ ജീവിതത്തിലെ ആദ്യ അവസരം ലഭിക്കുന്നത് ഇന്ന് 'ഹൃദയപൂര്‍വ്വം' ഇത്രയധികം സ്നേഹം ഏറ്റുവാങ്ങുമ്പോള്‍, ഇതെല്ലാം എവിടെയാണ് തുടങ്ങിയതെന്ന് ഞാന്‍ ഓര്‍ത്തുപോവുകയാണ്.' ഇന്‍സ്റ്റഗ്രാമില്‍ മാളവിക കുറിച്ചു. നിരവധി പേരാണ് മമ്മൂട്ടിക്ക് ഇന്നലെ ആശംസകളുമായി എത്തിയത്.

അതേസമയം മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് ചിത്രം ഹൃദയപൂര്‍വ്വം ആണ് മാളവികയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. സംഗീത് പ്രതാപ്, ലാലു അലക്‌സ്, സംഗീത സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അഖില്‍ സത്യന്റെ കഥയ്ക്ക് സോനു ടി.പിയാണ് ഹൃദയപൂര്‍വ്വത്തിന്റെ തിരക്കഥ രചിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW