Sunday, March 22, 2026 Last Updated 1 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 08 Sep 2025 11.46 AM

ബലാത്സംഗക്കേസില്‍ തടവിലായ പ്രജ്വല്‍രേവണ്ണ ജയില്‍ ലൈബ്രേറിയന്‍ ; പ്രതിദിനം 522 രൂപ കൂലി നല്‍കും

uploads/news/2025/09/799770/prajwal-revanna.jpg

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി ദേവഗൗഡയുടെ കൊച്ചുമകനും ബലാത്സംഗക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാളുമായ പ്രജ്വല്‍ രേവണ്ണക്ക് പരപ്പന അഗ്രഹാര ജയിലില്‍ ജോലി ലൈബ്രറി ക്ലര്‍ക്ക്്. ഈ ജോലിക്ക് പ്രതിദിനം കിട്ടുന്നത് 522 രൂപ. തടവുകാര്‍ക്ക് പുസ്തകങ്ങള്‍ നല്‍കുക, ആള്‍ക്കാര്‍ എടുത്ത പുസ്തകങ്ങളുടെ രേഖകള്‍ സൂക്ഷിക്കുക എന്നിവയാണ് പ്രധാന ചുമതലകള്‍.

ജയില്‍ നിയമങ്ങള്‍ അനുസരിച്ച്, ജീവപര്യന്തം തടവുകാര്‍ ഏതെങ്കിലും തരത്തിലുള്ള ജോലി ചെയ്യാന്‍ ബാധ്യസ്ഥരാണ്. അവരുടെ കഴിവുകളും താല്‍പര്യവും അനുസരിച്ചാണ് ജോലികള്‍ നല്‍കുന്നത്. തുടക്കത്തില്‍ ഭരണവിഭാഗത്തില്‍ ജോലി ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ച 34-കാരനായ രേവണ്ണക്ക്, ജയില്‍ അധികൃതര്‍ ലൈബ്രറിയുടെ ചുമതല നല്‍കുകയായിരുന്നു. അദ്ദേഹം ആദ്യ ദിവസത്തെ ജോലി പൂര്‍ത്തിയാക്കി.

സാധാരണയായി തടവുകാര്‍ ആഴ്ചയില്‍ മൂന്ന് ദിവസം വീതം മാസത്തില്‍ കുറഞ്ഞത് 12 ദിവസമെങ്കിലും ജോലി ചെയ്യേണ്ടതുണ്ട്. കോടതി നടപടികളിലും അഭിഭാഷകരുമായുള്ള കൂടിക്കാഴ്ചകളിലും സമയം ചെലവഴിക്കുന്നതിനാല്‍ രേവണ്ണയുടെ നിലവിലെ ജോലി സമയം പരിമിതമാണ്. ബെംഗളൂരു ജയിലില്‍ പ്രജ്വല്‍ രേവണ്ണ ഇനി '15528' നമ്പര്‍ തടവുകാരനാണ്. ബലാത്സംഗക്കേസില്‍ ഓഗസ്റ്റിലാണ് എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമുള്ള പ്രത്യേക കോടതി പ്രജ്വലിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.

ഹാസന്‍ ജില്ലയിലെ ഹോളെനരസിപുരയിലുള്ള കുടുംബത്തിന്റെ ഗണ്ണിക്കാട ഫാം ഹൗസില്‍ വീട്ടുജോലിക്കാരിയായിരുന്ന 48 വയസ്സുകാരിയെ 2021 ല്‍ ഹാസനിലെ ഫാം ഹൗസിലും ബെംഗളൂരുവിലെ വീട്ടിലും വെച്ച് രേവണ്ണ തന്നെ രണ്ട് തവണ ബലാത്സംഗം ചെയ്തു എന്നും, ഇത് പ്രതി തന്റെ മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തുവെന്നും യുവതി ആരോപിച്ചിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW