Sunday, March 22, 2026 Last Updated 1 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 01 Aug 2025 02.42 PM

വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്ത കേസ് ; മുന്‍ ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണ കുറ്റക്കാരന്‍ ; ശിക്ഷ നാളെ

uploads/news/2025/08/794126/prajwal-revanna.jpg

ബംഗലുരു: വീട്ടുജോലിക്കാരി നല്‍കിയ ബലാത്സംഗ പരാതിയില്‍ മുന്‍ ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണ കോടതി കുറ്റക്കാരന്‍. ബംഗലുരുവിലെ പ്രത്യേക വിചാരണ കോടതിയാണ് പ്രജ്വല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കര്‍ണാടകയിലെ മൈസൂരിലെ കെആര്‍ നഗറില്‍ നിന്നുള്ള വീട്ടുജോലിക്കാരി നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് 14 മാസങ്ങള്‍ക്ക് ശേഷമാണ് വിധി വന്നിരിക്കുന്നത്.

ജനപ്രതിനിധികളുടെ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതി ശനിയാഴ്ച ശിക്ഷ വിധിക്കും. കോടതിയില്‍ വികാരാധീനനായി പ്രത്യക്ഷപ്പെട്ട രേവണ്ണ, വിധിയെത്തുടര്‍ന്ന് കോടതി മുറിയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ പൊട്ടിക്കരഞ്ഞു. രേവണ്ണ രണ്ട് തവണ യുവതിയെ ബലാത്സംഗം ചെയ്യുകയും വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തതായി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ (സിഐഡി) സൈബര്‍ ക്രൈം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കണ്ടെത്തി. അന്വേഷണത്തിനും വിചാരണയ്ക്കുമിടയില്‍, അതിജീവിത സമര്‍പ്പിച്ച സാരിയില്‍ നിന്നും രേവണ്ണയുടെ ബീജത്തിന്റെ സാന്നിധ്യം ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു.

26 ദൃശ്യങ്ങള്‍ അടങ്ങുന്ന മൊബൈല്‍ ക്ലിപ്പുകളും കോടതിയില്‍ സമര്‍പ്പിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമം (ഐപിസി), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി) ആക്റ്റ്, 2008 എന്നിവയുടെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇന്‍സ്പെക്ടര്‍ ശോഭയുടെ നേതൃത്വത്തിലുള്ള സിഐഡിയുടെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷണത്തിനിടെ 123 തെളിവുകള്‍ ശേഖരിക്കുകയും ഏകദേശം 2,000 പേജുകളുള്ള ഒരു വലിയ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

2024 ഡിസംബര്‍ 31-ന് വിചാരണ ആരംഭിച്ചകേസില്‍ ഏഴ് മാസങ്ങളില്‍ കോടതി 23 സാക്ഷികളെ വിസ്തരിക്കുകയും വീഡിയോ ക്ലിപ്പുകളുടെ പ്രധാന ഫോറന്‍സിക് സയന്‍സ് ലബോറട്ടറി (എഫ്എസ്എല്‍) റിപ്പോര്‍ട്ടുകളും കുറ്റകൃത്യം നടന്ന സ്ഥലത്തു നിന്നുള്ള സ്‌പോട്ട് ഇന്‍സ്‌പെക്ഷന്‍ റിപ്പോര്‍ട്ടുകളും അവലോകനം ചെയ്യുകയും ചെയ്തു. വിവിധ വകുപ്പുകള്‍ ചേര്‍ത്തിട്ടുള്ള കേസില്‍ ജീവപര്യന്തം ശിക്ഷ വരെ ലഭിക്കാന്‍ സാധ്യതയുണ്ട്്

Ads by Google
Ads by Google
LATEST NEWS
TRENDING NOW