Thursday, March 19, 2026 Last Updated 0 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 04 Sep 2025 12.59 PM

ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; അപകടം വിദ്യാർഥികളെ ദഫ് പഠിപ്പിച്ച് വീട്ടിലേക്ക് മടങ്ങുമ്പോൾ

dies

കണ്ണൂർ: ചെക്കിക്കുളത്ത് ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. ‌പാറാൽ വട്ടളാം കണ്ടി സമീറിന്റെ മകൻ എം.കെ. നിഹാൽ (21) ആണ് മരിച്ചത്. ബുധൻ രാത്രി പത്ത് മണിയോടെ പള്ളിയത്ത് വച്ചാണ് അപകടം. കണ്ണൂർ എകെജി ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെയോടെ മരിച്ചു. നബിദിനത്തോടനുബന്ധിച്ച് പടന്നോട്ട് വിദ്യാർഥികളെ ദഫ് പഠിപ്പിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. കൊയ്യോട്ടുപാലം ശ്രുതി ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരനാണ്. ഉമ്മ: ഖദീജ. സഹോദരി: നിദ ഫാത്തിമ. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം 4ന് ഉച്ചകഴിഞ്ഞ് മാണിയൂർ പാറാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.ഖള

Ads by Google
Ads by Google
LATEST NEWS
TRENDING NOW