-->
മൂത്ത മകള്‍ റെനീ സെന്നിന്റെ 26 ാം ജന്മദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് ബോളിവുഡ് നടി സുസ്മിത സെന്‍. ദൈവത്തിന്റെ ഏറ്റവും വിലയേറിയ സമ്മാനം എന്നാണ് റെനിയെ സുസു്മിത വിശേഷിപ്പിച്ചിരിക്കുന്നത്. മകളുടെ നിരവധി ചിത്രങ്ങളും താരം പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്.
പിറന്നാളാശംസകള്‍ എന്റെ ആദ്യ പ്രണയമേ, എന്റെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ച ദൈവത്തിന്റെ ഏറ്റവും വിലയേറിയ സമ്മാനം. നീ ഉദാരമായി ചൊരിയുന്ന സ്‌നേഹവും വാത്സല്യവും നിങ്ങള്‍ക്ക് സമൃദ്ധമായി ലഭിക്കട്ടെ, നിന്റെ എല്ലാ സ്വപ്‌നങ്ങളും വലിയ നന്മയ്ക്കായി പ്രകടമാകട്ടെ.
ഇത് നിന്റെ വര്‍ഷമാണ്, നിന്നെക്കുറിച്ച് ഞാന്‍ എന്നേക്കും അഭിമാനിക്കുന്നു. നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു ദൈവം നിന്നെ അനുഗ്രഹിക്കട്ടെ സുസ്മിത കുറിച്ചു.
ഇരുപത്തിനാലാം വയസ്സിലാണ് സുസ്മിത റെനീയെ ദത്തെടുക്കുന്നത്. അന്നുമുതല്‍ സിനിമാത്തിരക്കുകള്‍ക്കൊപ്പം റെനീക്കു വേണ്ടിയും സുസ്മിത സമയം കണ്ടെത്തി. തുടര്‍ന്ന് 2010 ല്‍ അലീസാ എന്ന മറ്റൊരു പെണ്‍കുട്ടിയെ ദത്തെടുക്കുകയുണ്ടായി.