Sunday, March 15, 2026 Last Updated 51 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Sep 2025 11.39 AM

‘‘കുത്തിക്കയറ്റി ഒരാള്‍ക്കും കൂടി നില്‍ക്കാനുള്ള സ്പേസ് വീട്ടിലില്ല; അമ്മയ്ക്ക് ഫ്രീഡം വേണം, ഇന്റിപെന്റന്റാകാന്‍ ആഗ്രഹിക്കുന്നയാളാണ് അമ്മ...’’ സൗഭാഗ്യ വെങ്കിടേഷ്

മലയാളികള്‍ക്ക് ഏറ്റവും പരിചിതയായ സെലിബ്രിറ്റിയാണ് സൗഭാഗ്യ വെങ്കിടേഷ്. ഇപ്പോഴിതാ തന്റെയും അര്‍ജുന്റെയുമൊപ്പം അമ്മ താര കല്യാണ്‍ താമസിക്കാത്തത് എന്താണെന്ന് പറയുകയാണ് സൗഭാഗ്യ.
 Sowbhagya Venkitesh, Thara Kalyan, Arjun Somasekhar
Arjun & Sowbhagya venkitesh about Thara Kalyan (Image Source: Youtube)

വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ സോഷ്യല്‍ മീഡിയയിലൂടെ സെലിബ്രിറ്റിയായി മാറിയ താരപുത്രിയാണ് സൗഭാഗ്യ വെങ്കിടേഷ്. നര്‍ത്തകിയും അഭിനേത്രിയുമായ താരകല്യാണിന്റെയും അഭിനേതാവായിരുന്ന വെങ്കിടേഷിന്റെ മകളായ സൗഭാഗ്യ തന്റേതായ ശൈലിയിലൂടെയാണ് ടിക്ടോക് താരമായി മാറിയത്. അന്നത്തെ സോഷ്യല്‍ മീഡിയ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള സെലിബ്രിറ്റി കൂടിയായിരുന്നു സൗഭാഗ്യ പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ വ്ലോഗിലൂടെയും സൗഭാഗ്യ പ്രേക്ഷകര്‍ക്കിടയില്‍ നിറഞ്ഞു നിന്നു.
വ്ലോഗില്‍ സജീവമായ ശേഷം സൗഭാഗ്യയുടെ കുടുംബം മുഴുവന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായി. അമ്മയ്ക്കൊപ്പം ‌സൗഭാഗ്യയും നൃത്തവേദികളില്‍ സജീവമാണ് സൗഭാഗ്യ. താര കല്യാണ്‍ ഡാൻസ് അക്കാദമിയുടെ ചുമതലയും സൗഭാഗ്യയ്ക്കും ഭർത്താവ് അർജുനുമാണ്. അടുത്തിടെയായിരുന്നു അർജുന്റെ ജേഷ്ഠന്റെ വിവാഹം. കുടുംബം വലുതായതിന്റെ സന്തോഷം വ്ലോഗിലൂടെയും സോഷ്യല്‍മീഡിയ പോസ്റ്റുകളിലൂടെയും സൗഭാഗ്യ പങ്കുവെച്ചിരുന്നു.
ഇതുവരെ കൂട്ടുകുടുംബമായി കഴിഞ്ഞിരുന്നവര്‍ അർജുന്റെ ജേഷ്ഠന്റെ വിവാഹം കഴിഞ്ഞതോടെ സൗഭാഗ്യയും മകളും അർജുനും പുതിയൊരു വീട് വാടകയ്ക്ക് എടുത്ത് അവിടേക്ക് താമസം മാറി. ഭർത്താവിന്റെയും അമ്മയുടേയും മരണശേഷം താര കല്യാണ്‍ ഒറ്റയ്ക്ക് തന്നെയാണ് താമസം.
ഇപ്പോഴിതാ അമ്മ എന്തുകൊണ്ട് തങ്ങള്‍ക്കൊപ്പം വന്ന് താമസിക്കുന്നില്ല എന്നതിന്റെ മറുപടി പറയുകയാണ് സൗഭാഗ്യ. സ്വാതന്ത്ര്യത്തില്‍ ജീവിക്കാൻ ആഗ്രഹിക്കുന്നയാളാണ് തന്റെ അമ്മയെന്നും അതിനാലാണ് തനിക്കൊപ്പം വന്ന് താമസിക്കാത്തതെന്നും സൗഭാഗ്യ പറഞ്ഞു.
‘‘ഞങ്ങള്‍ വാടകയ്ക്കാണ് താമസിക്കുന്നത്. അമ്മ ഞങ്ങള്‍ക്കൊപ്പമല്ല താമസിക്കുന്നത്. അമ്മ എങ്ങനെ ഞങ്ങളുടെ കൂടെ നില്‍ക്കും? അമ്മയ്ക്ക് ഫ്രീഡം വേണം. ഞങ്ങളുടെ കൂടെ അമ്മ നിന്നാലും ഔട്ട് ഓഫ് പ്ലെയ്സ് ആയിരിക്കില്ലേ?.
ഞങ്ങളുടെ വീട്ടില്‍ അല്ലെങ്കില്‍ തന്നെ ഒരുപാട് മെ​മ്പേഴ്സുണ്ട്. കുത്തിക്കയറ്റി ഒരാള്‍ക്കും കൂടി നില്‍ക്കാനുള്ള സ്പേസ് വീട്ടിലില്ല. ഇന്റിപെന്റന്റായി ഇരിക്കാൻ ആഗ്രഹിക്കുന്നയാളാണ് അമ്മ. അമ്മൂമ്മയും അങ്ങനെയായിരുന്നു. ഞങ്ങളുടെ വീട്ടില്‍ അമ്മ വന്ന് പോകാറേയുള്ളു. പിന്നെ ഞങ്ങള്‍ ഡെയ്ലി കാണാറുണ്ട്. ഞങ്ങള്‍ക്കൊപ്പം താമസിക്കാൻ അമ്മയ്ക്ക് താല്‍പര്യമില്ല.
അമ്മയ്ക്ക് അമ്മയുടേതായ ഏരിയ, ഒറ്റയ്ക്കിരിക്കാൻ സ്ഥലം അങ്ങനെയൊക്കെ ഇഷ്ടപ്പെടുന്നയാളാണ്. ഞാൻ ഇന്ന് ചെയ്യുന്നതിനെല്ലാം അമ്മയുടെ പാരന്റങിന് ക്രഡിറ്റ് കൊടുക്കണം. അമ്മ എനിക്ക് ചെയ്ത കാര്യങ്ങള്‍ ഇപ്പോഴാണ് ഞാൻ റിയലൈസ് ചെയ്യുന്നത്. എനിക്ക് കുഞ്ഞുണ്ടാകുന്നതിന് മുമ്പ് എന്താണ് അമ്മ ഇങ്ങനെ എന്ന് ഞാൻ ചിന്തിച്ചിരുന്ന കാര്യങ്ങള്‍ എനിക്ക് ഇപ്പോഴാണ് മനസിലാകുന്നത്.
അവനവന് കുട്ടിയുണ്ടാകുമ്പോഴല്ലേ നമ്മള്‍ പല കാര്യങ്ങളും മനസിലാക്കുകയുള്ളു. അമ്മ എന്ത് നന്നായിട്ടാണ് എന്നെ വളർത്തിയതെന്ന തോന്നല്‍ വരുമ്പോള്‍ ഞാൻ അമ്മയ്ക്ക് നന്ദി പറയാറുണ്ട്. അമ്മയുടെ അടുത്ത് മാത്രമല്ല അച്ഛന്റെ അടുത്തും ഞാൻ വളരെ നന്ദിയുള്ളവളാണ്. അച്ഛന്റെ മരണത്തെ കുറിച്ച്‌ സംസാരിക്കാൻ ഒന്നുമില്ല. അതൊരു നല്ല ഓർമയല്ല. ഗ്രാന്റ്പാരന്റ്സ് എന്ന രീതിയില്‍ കാണിക്കാൻ എന്റെ മോള്‍ക്ക് അമ്മ മാത്രമേയുള്ളൂ...’’ സൗഭാഗ്യ പറഞ്ഞു.
മരുമകനായിട്ടല്ല മകനായിട്ടാണ് താര കല്യാണ്‍ അർജുനെ സ്നേഹിക്കുന്നത്. ഇരുവരുടേയും ബോണ്ടിങ്ങിനെ കുറിച്ച്‌ സൗഭാഗ്യ തന്നെ പലപ്പോഴായി മനസ് തുറന്ന് സംസാരിച്ചിട്ടുണ്ട്. ‘‘ടീച്ചർ സ്ഥാനം അമ്മയ്ക്ക് കൊടുത്തേ പറ്റു. ഇപ്പോഴും എന്നെ പഠിപ്പിക്കുകയല്ലേ. ഞാൻ രണ്ട് ടീച്ചേഴ്സിന്റെ കൂടെയാണ് വളർന്ന് വന്നത്.
അതുകൊണ്ട് തന്നെ താര അമ്മയുടെ അടുത്ത് അഡ്ജസ്റ്റ്മെന്റിന്റെ ആവശ്യം വന്നില്ല. ടീച്ചേഴ്സിന്റെ മൈന്റ് സെറ്റ് എനിക്ക് അറിയാം. എനിക്ക് ഏറ്റവും കറക്‌ട് സൗഭാഗ്യ തന്നെയാണ്. സൗഭാഗ്യയ്ക്ക് കറക്‌ട് ‍ഞാൻ തന്നെയാണ്. സിംഗിള്‍ ചൈല്‍ഡ് ആയതുകൊണ്ട് സൗഭാഗ്യയ്ക്ക് ഷെയറിങും കെയറിങും ഉണ്ടായിരിക്കില്ലെന്നാണ് ഞാൻ കരുതിയത്. അങ്ങനെയുള്ള ആളുകളെ എനിക്ക് അറിയാം.
സ്വന്തം കാര്യം സിന്ദാബാദ് എന്ന രീതിയില്‍ നടക്കുന്നയാളുകളാണ്. അവരെപ്പോലെയല്ല സൗഭാഗ്യ. എന്നേക്കാള്‍ ഷെയറിങ് മെന്റാലിറ്റി കൂടുതല്‍ സൗഭാഗ്യയ്ക്കാണ്...’’ അര്‍ജുന്‍ പറഞ്ഞു. ‘‘വീട്ടിലെ ഇളയകുട്ടികള്‍ വിഷയക്കാരാണെന്ന് പൊതുവെ എല്ലാവരും പറയാറ്. പക്ഷെ അർജുൻ ചേട്ടൻ അങ്ങനൊരാളല്ല. ഓമനിച്ചുമല്ല ചേട്ടനെ വളർത്തിയത്. വളരെ റെസ്പോണ്‍സിബിളുമാണ്. ഞാനും അർജുൻ ചേട്ടനും തമ്മില്‍ നല്ലൊരു ഫ്രണ്ട്ഷിപ്പുണ്ട്...’’ സൗഭാഗ്യ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരദമ്പതിമാര്‍ മനസ്സ് തുറന്നത്.
അഭിനേത്രിയായ താര കല്യാണിന്റെ മകളാണെങ്കിലും സൗഭാഗ്യയെന്ന യുട്യൂബർക്കാണ് ആരാധകർ കൂടുതലുള്ളത്. നർത്തകിയും അഭിനേത്രിയുമാണെങ്കിലും തന്റെ പ്രൊഫഷനൊപ്പം കുടുംബത്തേയും ​മനോഹരമായി തന്നെ സൗഭാഗ്യ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. ഒരു സഹായിയെ പോലും നിർത്താതെ തന്റെ വളർത്ത് മൃഗങ്ങളെ എല്ലാം സൗഭാഗ്യ തന്നെയാണ് തിരക്കിട്ട ജീവിതത്തിനിടയില്‍ പരിപാലിക്കുന്നത്.

താരത്തിന്റെ ഹോം വ്ലോഗ് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പലതവണ ബോഡി ഷെയ്മിങിന് ഇരയായിട്ടുള്ള സൗഭാഗ്യ ക്യാപ്ഷനും മറ്റും ഇട്ട് ആളുകളിലേക്ക് ബോഡി ഷെയ്മിങിന് തങ്ങളുടെ വീഡിയോകള്‍ എത്തിച്ച്‌ കൊടുക്കുന്നത് മീഡിയയാണെന്ന് പറയുകയാണ്.
തന്റെ കുടുംബവുമായി ബന്ധപ്പെട്ട് വന്ന വ്യാജവാർത്തകളെ കുറിച്ചും ബന്ധുവായ ക്രിസ് വേണുഗോപാലിന്റെയും നടി ദിവ്യ ശ്രീധറിന്റേയും വിവാഹത്തില്‍ പങ്കെടുക്കാതിരുന്നതിന് പിന്നിലെ കാരണവും സൗഭാഗ്യ പങ്കിട്ടു. ‘‘ബോഡി ഷെയ്മിങ് എന്താണെന്ന് പല ആളുകള്‍ക്കും അറിയില്ല. നമുക്ക് ഒരു പരിചയവും ഇല്ലാത്ത ആളുകള്‍ വരെ വന്ന് ചിലപ്പോള്‍ തടിയൊക്കെ കുറച്ച്‌ കുറക്കണമെന്നൊക്കെ പറയും. ആരോടും നമ്മള്‍ ഇത്തരത്തില്‍ പറയാൻ പാടില്ല. ചിലപ്പോള്‍ ആഹാരം കഴിക്കുന്നത് കൊണ്ട് മാത്രമാകില്ല.
ഹോർമോണ്‍ പ്രശ്നം കൊണ്ടും ആളുകള്‍ക്ക് വണ്ണം വെക്കും. ഇതൊക്കെ ആളുകള്‍ എല്ലാം മനസിലാക്കി എടുക്കാൻ ഒരുപാട് വർഷം എടുക്കും. അപ്പോഴേക്കും ലോകം അവസാനിക്കുമായിരിക്കും. അതുകൊണ്ട് ഇത്തരം സിറ്റുവേഷനെ ഫെയ്സ് ചെയ്ത് മുന്നോട്ട് പോകാൻ പഠിക്കണം. ബോഡിഷെയ്മിങ് നാട്ടുകാർ ചെയ്യുന്നതിന് മുമ്പ് മീഡിയ ചെയ്യും. ഓണ്‍ലൈൻ മീഡിയയാണ് മനുഷ്യനെ കൊല്ലുന്നത്.
ക്യാപ്ഷനും വീഡിയോയും ഇട്ട് ആളുകളിലേക്ക് ബോഡി ഷെയ്മിങിന് എത്തിച്ച്‌ കൊടുക്കുന്നത് മീഡിയയാണ്. അതൊരു പച്ചയായ സത്യമാണ്. പിന്നെ നല്ല കമന്റ്സ് മാത്രം മൈന്റിലേക്ക് എടുത്ത് മുന്നോട്ട് പോയാല്‍ മതി. എനിക്ക് വരുന്ന കമന്റ്സില്‍ എന്റെ പെറ്റ്സിന്റെ വിശേഷങ്ങളൊക്കെ ആളുകള്‍ ചോദിക്കാറുണ്ട്. അത്തരം കമന്റുകള്‍ കാണാൻ എനിക്ക് ഇഷ്ടമാണ്.കാരണം അവർ അത്രയും കീനായി വാച്ച്‌ ചെയ്യുന്നുണ്ടെന്ന് നമുക്ക് മനസിലാവുമല്ലോ.
എന്റെ അച്ഛന്റെ ചേച്ചിയുടെ മോനാണ് കണ്ണൻ ചേട്ടൻ (ക്രിസ് വേണുഗോപാല്‍). അല്ലാതെ അച്ഛന്റെ ബ്രദർ ഒന്നും അല്ല. ഞങ്ങള്‍ കല്യാണത്തിന് പോയില്ലെന്ന് പറഞ്ഞ് ചിലർ നെഗറ്റീവ് കമന്റിട്ടിരുന്നു. പിന്നെ ഞങ്ങളെ റിസപ്ഷന് കണ്ടപ്പോള്‍ ആ കമന്റുകള്‍ നിന്നു. ആ കല്യാണത്തെ കുറിച്ച്‌ വേണ്ടാത്ത കുറേ കമന്റ്സ് കണ്ടിരുന്നു. എല്ലാ കല്യാണവും പോലൊരു കല്യാണമായിരുന്നു അതും. താലികെട്ടിന് ഗുരുവായൂർ പോയില്ല. അതുകൊണ്ടാണ് പിന്നീട് റിസപ്ഷന് പോയത്. അദ്ദേഹം എന്റെ കസിനാണ്.
എന്റെ അച്ഛൻ മരിച്ചശേഷം ഫാമിലി നോക്കിയത് കണ്ണൻ ചേട്ടനാണ് എന്നൊക്കെ കണ്ടിരുന്നു. അങ്ങനെയൊന്നും ഇല്ല. എന്നേയും അമ്മയേയും നോക്കിയത് കണ്ണൻ ചേട്ടനാണെന്നും കണ്ടിരുന്നു. ഞങ്ങള്‍ തമ്മില്‍ വലിയ രീതിയില്‍ വയസ് വ്യത്യാസമുണ്ട്. അതുകൊണ്ട് അത്ര കമ്പനിയല്ല. ഫാമിലി റിലേറ്റീവാണ് അത്രമാത്രം. എന്റെ അച്ഛന്റെ ചേട്ടന്റെ മോനുണ്ട്... അവനും ഞാനും ഒരേ പ്രായമാണ്. ‍ഞങ്ങളാണ് നല്ല സൗഹ‍ൃദം. കണ്ണൻ ചേട്ടന്റെ അമ്മയുമായി കമ്പനിയുണ്ട്. ഇടയ്ക്ക് കാണാറുണ്ട്.
കണ്ണൻ ചേട്ടൻ എന്നേയും അമ്മയേയും അച്ഛന്റെ മരണശേഷം നോക്കി എന്നൊക്കെ സിംപതി ലെവലില്‍ ന്യൂസ് വന്നതും ഞാൻ കണ്ടിരുന്നു. അത് ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ല. അമ്മ കല്യാണം പോലുള്ള ഫംഗഷനുകള്‍ക്ക് പോകാറില്ല. അതിനാലാണ് ക്രിസ് ചേട്ടന്റെ റിസപ്ഷന് വരാതിരുന്നത്. സൗണ്ടിന്റെ പ്രശ്നത്തെ കുറിച്ച്‌ എല്ലാവരും അമ്മയോട് ചോദിക്കും. മീഡിയ അമ്മയെ വളഞ്ഞ് സംസാരിക്കാൻ നിർബന്ധിക്കും. അതൊക്കെ കൊണ്ടാണ് അമ്മ പോകാത്തത്...’’ സൗഭാഗ്യ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW