Sunday, March 15, 2026 Last Updated 6 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Sep 2025 08.24 AM

നവാസിന്റെ കുടുംബത്തിന് 26 ലക്ഷം ഇന്‍ഷുറന്‍സ് ക്ലെയിം ലഭിച്ചെന്ന വാര്‍ത്ത നിഷേധിച്ച് നിയാസ് ബക്കര്‍

niyas-backer

അന്തരിച്ച നടന്‍ കലാഭവന്‍ നവാസിന്റെ കുടുംബത്തിന് മരണാനന്തര ഇന്‍ഷുറന്‍സ് ക്ലെയിം ആയി 26 ലക്ഷം രൂപ എല്‍ഐസിയില്‍ നിന്നും ലഭിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് കുടുംബം. എല്‍ഐസിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന പോസ്റ്ററില്‍ പറയുന്നത് പോലെ തങ്ങള്‍ക്ക് ഒരു ക്ലെയിമും ലഭിച്ചിട്ടില്ലെന്നാണ് നവാസിന്റെ സഹോദരന്‍ നിയാസ് ബക്കര്‍ പറയുന്നത്.

‘സുഹൃത്തുക്കളെ... നവാസ്‌ക്കയുടെ വേർപ്പാടിന് ശേഷം. LIC യുടെ പേരിൽ, പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ പോസ്റ്റ് തികച്ചും ഫേക്കാണ്.
LIC യിൽ നിന്നും " DEATH CLAIM വഴി 26 ലക്ഷം" കുടുംബത്തിന് കൈമാറിയെന്നാണ് വ്യാജ വാർത്ത.ഇത്, വഴി മറ്റുള്ളവരേയും തെറ്റിദ്ധരിപ്പിക്കുവാനാണ് ഈ വ്യാജ ഏജന്റുകൾ ശ്രമിക്കുന്നത്.ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതുവഴി ഞങ്ങൾ, കുടുംബാംങ്കങ്ങൾ വളരെ ദുഃഖിതരാണ്.ആരുംതന്നെ വഞ്ചിതരാകരുത്’ നിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.

സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് നവാസ് ചോറ്റാനിക്കരയിലായിരുന്നു. വെളളിയാഴ്ച വൈകിട്ട് നാലാം തീയതി തിരിച്ചെത്താമെന്നു പറഞ്ഞ് ലൊക്കേഷനില്‍ നിന്ന് ഹോട്ടല്‍ മുറിയിലേക്ക് മടങ്ങിയ നവാസിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രശസ്ത നാടക-സിനിമ നടന്‍ അബൂബക്കറിന്റെ മകനാണ് കലാഭവന്‍ നവാസ്.

Ads by Google
Wednesday 03 Sep 2025 08.24 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW