Friday, March 13, 2026 Last Updated 48 Min 53 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Sep 2025 07.45 AM

അമ്പമ്പോ സംഭവം അടിപൊളി! പൂച്ചകള്‍ക്കുവേണ്ടി മിനിയേച്ചര്‍ ടൗണ്‍ഷിപ്പ് ഒരുക്കി യൂട്യൂബര്‍

china, youtuber, township, cat

കൗതുകമുണര്‍ത്തുന്ന പല വാര്‍ത്തകളും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവരാറുണ്ട്. ഇപ്പോഴിതാ ചൈനയില്‍ നിന്നും പുറത്തുവരുന്ന ഇത്തരത്തിലൊരു വാര്‍ത്തയാണ് ആളുകളില്‍ ആശ്ചര്യം സൃഷ്ടിച്ചിരിക്കുന്നത്. പറഞ്ഞുവരുന്നത് പൂച്ചകള്‍ക്കുവേണ്ടി മാത്രം നിര്‍മ്മിച്ചിരിക്കുന്ന ഒരു ടൗണ്‍ഷിപ്പിനെക്കുറിച്ചാണ്. ചൈനയിലെ ഒരു യൂട്യൂബറാണ് തന്റെ പൂച്ചകള്‍ക്കായി ഒരു മിനിയേച്ചര്‍ പട്ടണം തന്നെ പൂര്‍ണമായി ഒരുക്കിയിരിക്കുന്നത്.

ഇതിന്റെ പ്രത്യേകത എന്തെന്നാല്‍ മനുഷ്യര്‍ ആസ്വദിക്കുന്ന എല്ലാ നഗര സൗകര്യങ്ങളും ഈ മിനിയേച്ചര്‍ പട്ടണത്തിലുണ്ട്. സൂപ്പര്‍മാര്‍ക്കറ്റ്, ജിം മുതല്‍ സൈബര്‍ ട്രക്കുകള്‍ വരെ. യൂട്യൂബര്‍ സിംഗ് ഷിലിയാണ് തന്റെ പൂച്ചകള്‍ക്കായി ഇത്തരത്തിലൊരു പട്ടണം നിര്‍മ്മിച്ച് മാധ്യമ ശ്രദ്ധ നേടിയതി. മുന്‍പ് തന്റെ പൂച്ചകള്‍ക്കായി പ്രവര്‍ത്തനക്ഷമമായ ഒരു മിനിയേച്ചര്‍ മെട്രോ സബ്‌വേ സ്‌റ്റേഷന്‍ നിര്‍മ്മിച്ച് ഇദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. എഐ വീഡിയോയാണ് എന്ന ആരോപണങ്ങള്‍ ഇല്ലാതാക്കാന്‍ ഷിലി തന്റെ പൂച്ച പട്ടണത്തിലെ ഒരു ഫാസ്റ്റ് ഫുഡ് കേന്ദ്രത്തിന്റെ തത്സമയ നിര്‍മ്മാണം തന്റെ യൂട്യൂബ് അക്കൗണ്ടില്‍ പങ്കുവച്ചു.

സമൂഹ മാധ്യമങ്ങളില്‍ സിംഗ്‌സ് വേള്‍ഡ് എന്നറിയപ്പെടുന്ന സിംഗ് ഷിലി, തന്റെ പൂച്ചകള്‍ക്കായി രൂപകല്‍പ്പന ചെയ്യുന്ന മിനിയേച്ചര്‍ രൂപങ്ങളിലൂടെയാണ് ലോക ശ്രദ്ധ പിടിച്ചു പറ്റിയത്. വിശാലമായ ഗാരേജുകള്‍ മുതല്‍ ചെറിയ സിനിമാ തിയേറ്ററുകള്‍ വരെ, മിനിയേച്ചര്‍ രൂപത്തില്‍ ഇദ്ദേഹം സൃഷ്ടിക്കുന്നത് കൃത്യതയുള്ള എഞ്ചിനീയറിംഗും ശുദ്ധമായ ഭാവനയും സംയോജിപ്പിച്ചു കൊണ്ടാണ്. വളര്‍ത്തുമൃഗങ്ങള്‍ക്ക് അവരുടേതായ അളവില്‍ 'മനുഷ്യലോകം അനുഭവിക്കാന്‍' അവസരം നല്‍കുകയെന്നതാണ് തന്റെ ആഗ്രഹമെന്നാണ് ഇദ്ദേഹം പറയുന്നത്.

വൈറലാകുന്ന വീഡിയോയില്‍ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചു പറ്റിയത് മിയോഡൊണാള്‍ഡ്‌സ് എന്ന് വിളിപ്പേരുള്ള ഫാസ്റ്റ്ഫുഡ് കേന്ദ്രമാണ്. നിയോണ്‍ സൈനേജുകള്‍, ഭക്ഷണങ്ങള്‍, ചെറിയ ഇരിപ്പിടങ്ങള്‍ എന്നിവയാല്‍, പൂച്ചകള്‍ക്ക് മാത്രമായി നിര്‍മ്മിച്ച ഒരു യഥാര്‍ത്ഥ ഫാസ്റ്റ്ഫുഡ് ശൃംഖല പോലെയാണ് റെസ്‌റ്റോറന്റ് തോന്നുക. മിനിയേച്ചര്‍ പൂച്ചപ്പട്ടണത്തിലെ എല്ലാ ഭാഗങ്ങളും താന്‍ സ്വയം കൈകൊണ്ട് നിര്‍മ്മിച്ചതാണെന്നാണ് ഷിലി വ്യക്തമാക്കുന്നത്. എഐ സാങ്കേതിവിധിയുടെ യാതൊരു സാധ്യതയും ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് മാസം സമയമെടുത്ത് പൂര്‍ണ്ണമായും മനുഷ്യ പ്രയത്‌നം കൊണ്ട് മാത്രം തയ്യാറാക്കി എടുത്തതാണ് ഇതൊന്നും ഷിലി വീഡിയോയില്‍ വ്യക്തമാക്കുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW